മുംബൈ: മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച് ചലച്ചിത്ര താരം പ്രിയങ്ക ചോപ്രയും മകൾ മാൾട്ടി മേരി ചോപ്ര ജോനാസും. യുഎസിൽ ജനിച്ച മാൾട്ടി ആദ്യമായാണ് ഇന്ത്യയിൽ അമ്മയ്‌ക്കൊപ്പമെത്തുന്നത്. പ്രിയങ്കയും മകളും ക്ഷേത്രത്തിലെത്തിയെങ്കിലും ഭർത്താവ് നിക്ക് ജോനാസ് ഇന്ത്യയിലെത്തിയില്ലെന്നാണ് വിവരം.
പച്ച നിറത്തിലുള്ള സൽവാർ ധരിച്ച് ഇന്ത്യൻ വനിതയായി പ്രിയങ്ക ക്ഷേത്രദർശനം നടത്തിയപ്പോൾ വെള്ള വസ്ത്രം ധരിച്ച് കുഞ്ഞു മാൾട്ടിയും അമ്മയോടൊപ്പം ചേർന്നു. പൂജാ ചടങ്ങുകൾ കൗതുകത്തോടെ വീക്ഷിക്കുന്ന മാൾട്ടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. പൂജാ ചടങ്ങുകൾക്കിടെ മാൾട്ടിയുടെ നെറ്റിയിൽ പ്രിയങ്ക തിലകവും ചാർത്തി.
Discussion about this post