
കുട്ടികളുടെ സ്വഭാവം നല്ലതാണു മോശമാണ് എന്നിങ്ങനെയുള്ള വിലയിരുത്തലുകൾക്ക് മുൻപായി അവരെ ഏത് രീതിയിലായാണ് വളർത്തുന്നത് എന്ന് പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പലതരം പേരന്റിംഗ് രീതികളുണ്ട്. ഇതിൽ ഇതാണോ മാതാപിതാക്കൾ തെരഞ്ഞെടുക്കുന്നത് അതിനു അനുസൃതമായിട്ടായിരിക്കും ഒരു കുഞ്ഞിന്റെ വളർച്ച.
വരച്ച വരയിൽ കുഞ്ഞിനെ വളർത്തുന്നത് ക്രെഡിറ്റായി കരുതുന്ന മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരം പാരന്റിങ്ങിനെ അതോറിറ്റേറിയന്‍ പാരന്റിങ് എന്ന് പറയാം.
തങ്ങൾ ഉണ്ടാക്കുന്ന കൃത്യമായ നിയമങ്ങള്‍ അനുസരിച്ച് കുട്ടി നടക്കണമെന്ന് ശഠിക്കുന്നവരാണ് ഇത്തരം മാതാപിതാക്കള്‍. കുട്ടികളിൽ നിന്നുണ്ടാകുന്ന സ്വാഭാവികമായ മറുചോദ്യങ്ങൾ ഇവര്‍ക്ക് ഇഷ്ടപ്പെടില്ല.
അതായത് കുട്ടികളുടെ അഭിപ്രായത്തിന് വലിയ വിലയൊന്നും കൊടുക്കാത്തവരാണ് ഇത്തരം മാതാപിതാക്കള്‍. പറഞ്ഞത് അനുസരിക്കാത്തതിന് കുട്ടിയെ ശിക്ഷിക്കാനും ഇവര്‍ മടിക്കില്ല. കുട്ടികളുടെ അഭിപ്രായങ്ങൾക്ക് വില നൽകാത്ത ഈ പാരന്റിങ് രീതി ഏറെ മോശമാണ്. കുട്ടികളുടെ അഭിപ്രായങ്ങൾ വകവയ്ക്കാത്തതിനാൽ തന്നെ ഇത്തരം പാരന്റിങ് രീതിയിൽ വളർത്തുന്ന കുട്ടികൾ ആത്മവിശ്വാസം ഇല്ലാത്ത കുട്ടികൾ ആയി വളരുന്നതിനുള്ള സാധ്യത ഏറെയാണ്.
കുട്ടികൾ പറയുന്നത് ശ്രദ്ധിക്കാനും അവരുടെ അഭിപ്രായങ്ങൾ മനസിലാക്കാനും കഴിയുന്ന അവർക്ക് കൂടി എല്ലാ കാര്യത്തിലും സ്‌പേസ് നൽകുന്ന രീതിയിലുള്ള പാരന്റിങ്ങ് ആണ് എക്കാലത്തും മികച്ച ഫലം ചെയ്യുക,













Discussion about this post