മുംബൈ: സിനിമാലോകത്ത് നിന്ന് വിരമിക്കാൻ തയ്യാറല്ലെന്ന് ബോളിവുഡ് നടൻ സൽമാൻ ഖാൻ. ബോളിവുഡ് ഇപ്പോഴും താൻ ഉൾപ്പെടുന്ന അഞ്ച് സൂപ്പർ സ്റ്റാറുകളെ (ഷാറൂഖ്,ആമിർ ഖാൻ,അജയ് ദേവ്ഗൺ, അക്ഷയ് കുമാർ) കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സൽമാൻ ഖാൻ അവകാശപ്പെട്ടു. തങ്ങളുടെ ചിത്രങ്ങൾ വിജയിക്കുന്നത് കണ്ടിട്ടാണ് യുവതാരങ്ങൾ പ്രതിഫലം ഉയർത്തുന്നതെന്ന് നടൻ കൂട്ടിച്ചേർത്തു.
‘നിലവിലുള്ള യുവതാരങ്ങളെല്ലാം കഠിനാധ്വാനികളും ഏറെ കഴിവുള്ളവരുമാണ്. എന്നാൽ അടുത്തിടെയൊന്നും ഞാനും എന്റെ സമകാലികരും( ഷാറൂഖ് ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ആമിർ ഖാൻ) വിരമിക്കാൻ തീരുമാനിച്ചിട്ടില്ല. ഞങ്ങളുടെ ചിത്രങ്ങൾ തിയറ്ററുകളിൽ വിജയിക്കുന്നുണ്ട്. തൽഫലമായി പ്രതിഫലവും വർദ്ധിപ്പിക്കുന്നുണ്ട്. അത് കണ്ടിട്ടാണ് യുവതാരങ്ങൾ അവരുടെ സിനിമകൾ വിജയിക്കാത്തപ്പോഴും ഫീസ് കൂട്ടുന്നതെന്നാണ് താരത്തിന്റെ പരാമർശം.
Discussion about this post