Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ നുണ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല‘: വ്യാജവാർത്തകൾക്ക് തടയിടാൻ വസ്തുതാ പരിശോധന യൂണിറ്റ് എന്ന ആശയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര മന്ത്രി

ഒരാൾക്കെതിരെ മറ്റൊരാൾ ബോധപൂർവം വ്യാജവാർത്ത പ്രചരിപ്പിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്യുക എന്നത് സ്വാഭാവികമാണ്‘

by Brave India Desk
Apr 7, 2023, 08:45 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: സർക്കാരുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റിദ്ധാരണാജനകമായ വാർത്തകളും പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാൻ വസ്തുതാ പരിശോധന യൂണിറ്റ് എന്ന ആശയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. വസ്തുതാ പരിശോധന യൂണിറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മാദ്ധ്യമ സെൻസർഷിപ്പ് അല്ലെന്നും, വസ്തുതാ പരിശോധന സുതാര്യമായും വിശ്വസനീയമായും നടത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായ ബാഹ്യശക്തികളുടെ സ്ഥാപിത താത്പര്യങ്ങൾക്ക് ചുട്ട മറുപടിയായിരിക്കും വസ്തുതാ പരിശോധന യൂണിറ്റ്. വസ്തുതാ പരിശോധന യൂണിറ്റ് എന്നത് ഒരു സർക്കാർ സംവിധാനമായിരിക്കും എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Stories you may like

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സർക്കാരുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണോ അല്ലയോ എന്നത് പരിശോധിക്കുക മാത്രമായിരിക്കും യൂണിറ്റിന്റെ ചുമതല. കണ്ടന്റ് നീക്കം ചെയ്യാൻ യൂണിറ്റിന് അധികാരം നൽകില്ല. വസ്തുതാ പരിശോധനാ യൂണിറ്റിന്റെ പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്തപ്പെടുന്ന ഉള്ളടക്കങ്ങൾ കൃത്യമായി സോഷ്യൽ മീഡിയ ഇന്റർമീഡിയറികളെ അറിയിക്കും. അവ നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അതത് സോഷ്യൽ മീഡിയ ഇന്റർമീഡിയറികൾ ആയിരിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അതേസമയം, വ്യാജവാർത്ത എന്ന് വസ്തുതാ പരിശോധനാ യൂണിറ്റ് കണ്ടെത്തിയ ഉള്ളടക്കം പിന്നീടും സാമൂഹിക മാദ്ധ്യമത്തിൽ തുടർന്നാൽ, ഉത്തരവാദിത്തപ്പെട്ട സോഷ്യൽ മീഡിയ ഇന്റർമീഡിയറി കോടതിയിൽ മറുപടി പറയാൻ ബാദ്ധ്യസ്ഥമായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഒരാൾക്കെതിരെ മറ്റൊരാൾ ബോധപൂർവം വ്യാജവാർത്ത പ്രചരിപ്പിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്യുക എന്നത് സ്വാഭാവികമാണ്. അത് സ്വാഭാവിക നീതിയുടെ ഭാഗമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, വ്യാജവാർത്തകളും തെറ്റിദ്ധാരണാജനകമായ വാർത്തകളും പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കാൻ വസ്തുതാ പരിശോധന യൂണിറ്റ് എന്ന കേന്ദ്ര സർക്കാരിന്റെ ആശയം അഭിപ്രായ സ്വാതത്ര്യത്തിന്റെ ലംഘനമാണ് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചിരുന്നു. ഇതിനോട് ശക്തമായ ഭാഷയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ‘അഭിപ്രായ സ്വാതന്ത്ര്യമെന്നാൽ നുണ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല‘ എന്നായിരുന്നു യെച്ചൂരിക്ക് മറുപടിയായി കേന്ദ്ര മന്ത്രി പറഞ്ഞത്. ഒരു പൗരന്റെയും മൗലിക അവകാശങ്ങൾ ലംഘിക്കപ്പെടില്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി.

അഭിപ്രായം സ്വാതന്ത്ര്യം ലംഘിക്കപ്പെടാൻ പാടില്ല. എന്നാൽ അതേസമയം, വ്യാജവാർത്ത എന്നതും അപകടകരമാണ്. അത് അവസാനിപ്പിക്കേണ്ടത് തന്നെയാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളിൽ സത്യങ്ങളേക്കാൾ വേഗത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നു. വാർത്തകളുടെ ഉള്ളടക്കങ്ങളുടെ കാര്യത്തിൽ ഇന്റമീഡിയറികൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കേന്ദ്ര മന്ത്രി നിർദേശിച്ചു.

Tags: fake newsrajeev chandrasekharSitaram YechuryFalse NewsFact Checking UnitBJPsocial mediacpim
Share1TweetSendShare

Latest stories from this section

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Discussion about this post

Latest News

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies