ചെന്നൈ : രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ ഭീഷണയുമായി കോൺഗ്രസ് നേതാവ്. 2019 ൽ പൊതുവേദിയിൽ വെച്ച് പിന്നോക്ക വിഭാഗത്തെ അപമാനിച്ച കേസുമായി ബന്ധപ്പെട്ട് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട്ടിലെ ദിണ്ടിഗലിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് പാർട്ടി ജില്ലാ നേതാവ് മണികണ്ഠൻ ഭീഷണി മുഴക്കിയത്.
”മാർച്ച് 23 ന് സൂറത്ത് കോടതി ജഡ്ജി ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ജസ്റ്റിസ് എച്ച് വർമ്മ, കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ഞങ്ങൾ നിങ്ങളുടെ നാവ് അറുക്കും” മണികണ്ഠൻ പറഞ്ഞു. സംഭവത്തിൽ മണികണ്ഠനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസമാണ് രാഹുൽ ഗാന്ധിക്ക് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ട് നടപടിയെടുത്തു. ഇത് വ്യാപക പ്രതിഷേധത്തിനാണ് വഴിവെച്ചത്.
Discussion about this post