ഡല്‍ഹി: ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കിന് ഏറ്റവുമധികം പരാതികള്‍ നല്‍കിയത് ഇന്ത്യ. അധികൃതരുടെ പരാതിയെ തുടര്‍ന്ന് ഫേസ്ബുക്ക്, കമ്പനിയുടെ തന്നെ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോമുകളായ വാട്ട്സ്ആപ്പ്,ഇന്‍സ്റ്റഗ്രാം,മറ്റ് മെസഞ്ചര്‍ സൈറ്റുകള്‍ എന്നിവയുടെ 15,155 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തതതായാണ് അറിയിപ്പ്. ഇക്കൊല്ലം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളാണ് കമ്പനി പുറത്തുവിട്ടത്.
കഴിഞ്ഞകൊല്ലം ഇതേ കാലയളവില്‍ 4,960 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ അഭ്യര്ത്ഥിച്ചിരുന്നിടത്താണ് കനത്ത വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. 92 രാജ്യങ്ങളില്‍ നിന്നുള്ള 20,000 ലധികം പരാതികളില്‍ 74 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളതാണ്. രാജ്യത്തിനും മതത്തിനും എതിരായ വിമര്‍ശനങ്ങളെ സംബന്ധിച്ചാണ് ഇന്ത്യയുടെ പരാതികളിലേറെയും. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാറുകള്‍ക്ക് നേരിട്ട് ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനാലാണ് കമ്പനിയുടെ ഇടപെടല്‍ ആവശ്യപ്പെടേണ്ടി വരുന്നത്.
കഴിഞ്ഞകൊല്ലത്തെ 4,496 അഭ്യര്‍ത്ഥനകളെ 58 ശതമാനമായി വര്‍ദ്ധിപ്പിച്ച തുര്‍ക്കിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള ഫ്രാന്‍സ് സമര്‍പ്പിച്ചത് വെറും 295 അപേക്ഷകളാണ്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയാണ്.17,577 പേരുടെ വിവരങ്ങളാണ് അവര്‍ ചോദിച്ചത്. അക്കാര്യത്തിലും ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 5115 പേരുടെ വിവരങ്ങള്‍ രാജ്യം ആവശ്യപ്പെട്ടു.
Discussion about this post