ജയ്പൂർ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹിന്ദു ആത്മീയ ഗുരുക്കന്മാരുടെ സേവനം ക്രിസ്ത്യൻ മിഷനറിമാർ നൽകിയതിനേക്കാൾ പലമടങ്ങ് കൂടുതലാണെന്ന് സർസംഘ ചാലക് മോഹൻ ഭാഗവത്. എന്ന് മത്സരത്തിന്റെ കാര്യമല്ലെന്നും സമൂഹ നിർമ്മിതിയുടെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയ്പൂരിനടുത്ത് ജാംദോളിയിലെ കേശവ് വിദ്യാപീഠത്തിൽ ആർഎസ്എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ സേവാ സംഘത്തിന്റെ ത്രിദിന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് വേണ്ടിയുള്ള സേവനത്തെ കുറിച്ച് സംസാരിക്കുമ്പോൾ രാജ്യത്തെ ബുദ്ധിജീവികളെന്ന് പറയുന്നവർ ക്രിസ്ത്യൻ മിഷനറിമാരെയാണ് ഉയർത്തിക്കാണിക്കുന്നതും പരാമർശിക്കുന്നതും.മിഷനറി സംഘടനകൾ ലോകമെമ്പാടും വിവിധ സ്ഥാപനങ്ങളും സ്‌കൂളുകളും ആശുപത്രികളും നടത്തുന്നു, ഇത് എല്ലാവർക്കും അറിയാം. എന്നാൽ ആത്മീയ ഗുരുക്കന്മാർ ആരോഗ്യമുള്ള സമൂഹനിർമ്മിതിക്കായി സേവനം ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കന്നഡ, തെലുങ്ക്, മലയാളം, തമിഴ് സംസാരിക്കുന്ന പ്രവിശ്യകളിൽ ആചാര്യന്മാരും മുനിമാരും സന്യാസിമാരും ചെയ്യുന്ന സേവനം മിഷനറിമാർ ചെയ്യുന്ന സേവനത്തേക്കാൾ പലമടങ്ങ് കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സേവനം എന്നത് മത്സരത്തിന്റെ കാര്യമല്ല.സേവനം മനുഷ്യന്റെ മനുഷ്യത്വത്തിന്റെ സ്വാഭാവിക പ്രകടനമാണ്.നമ്മളെല്ലാവരും സമൂഹത്തിന്റെ ഭാഗമാണ്; നാമെല്ലാവരും ഒരുമിച്ചുള്ള സമൂഹമാണ്. നമ്മൾ ഒന്നിച്ചില്ലെങ്കിൽ നമ്മൾ അപൂർണ്ണരാകുമെന്ന് ചൂണ്ടിക്കാട്ടി.
Discussion about this post