ന്യൂഡൽഹി; ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനം ഡിസംബർ മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 12,000 കോടി രൂപ ചെലവിലാണ് 212 കിലോമീറ്റർ നീളത്തിൽ എക്‌സ്പ്രസ് വേ നിർമ്മിക്കുന്നത്. ആറ് വരിപ്പാതയായാണ് ഇത് നിർമ്മിക്കുന്നത്. ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയുടെ 60 മുതൽ 70 ശതമാനം വരെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും നിതിൻ ഗഡ്കരി വ്യക്തമാക്കി.
നിർമ്മാണം പൂർത്തിയാകുന്നതോടെ ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് വെറും രണ്ട് മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും. ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്ക് ഒന്നര മണിക്കൂർ സമയം കൊണ്ടും എത്താൻ സാധിക്കും. അടുത്തിടെ അദ്ദേഹം നേരിട്ടെത്തി എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ചിരുന്നു. നാല് ഭാഗങ്ങളായി എക്‌സ്പ്രസ് വേ നിർമ്മിക്കുന്നത്.
ഗണേശ്പൂരിൽ നിന്നും ഡെറാഡൂണിലേക്കുള്ള പാതയിൽ വന്യജീവികൾക്ക് കടന്നു പോകാൻ പ്രത്യേകം പാതയും ഒരുക്കിയിട്ടുണ്ട്. 12 കിലോമീറ്റർ എലിവേറ്റഡ് റോഡ്, ആറ് ആനിമൽ അണ്ടർപാസുകൾ, രണ്ട് അടിപ്പാതകൾ, രണ്ട് വലിയ പാലങ്ങൾ, 13 ചെറിയ പാലങ്ങൾ എന്നിവ എക്‌സ്പ്രസ് വേയിലുണ്ട്.
Discussion about this post