ന്യൂഡൽഹി: വിദേശത്തെ വേദികളിൽ ചെന്ന് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. സാമൂഹിക പരിഷ്‌കർത്താവായ സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതിയുടെ ഈ പരാമർശം.
നമുക്കിടയിലുള്ള ചിലർ വളർന്നുവരുന്ന ഇന്ത്യയുടെ പ്രതിച്ഛായയെ വിദേശരാജ്യത്ത് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് വേദനാജനകമാണ്. ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യതാത്പര്യമുള്ള ഏതൊരു വ്യക്തിയും ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെക്കുറിച്ചും അത് എവിടെ മെച്ചപ്പെടണം എന്നതിനെക്കുറിച്ചും എപ്പോഴും സംസാരിക്കും. നമ്മുടെ നേതാക്കൾ നമ്മുടെ കുറവുകളോ മേഖലകളോ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുകയാണ് വേണ്ടത്. അല്ലാതെ വിദേശ മണ്ണിൽ നിന്ന് രാജ്യത്തെ തള്ളിപ്പറയുകയല്ല വേണ്ടതെന്ന് ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
Discussion about this post