ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ മനുഷ്യ ഭ്രൂണം സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ബാലാവകാശ കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാഗർ ജില്ലയിലെ മിഷണറി സ്‌കൂളാണ് ഭ്രൂണം സൂക്ഷിച്ചത്.
അടുത്തിടെ ഹിന്ദു വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ കുറിതൊട്ട് വരുന്നതിനും, കയ്യിൽ ചരട് കെട്ടുന്നതിനും ഹിന്ദു ആചാരങ്ങൾ പാലിക്കുന്നതിനുമെല്ലാം വിലക്കേർപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെ പരാതിയിൽ അന്വേഷണം നടത്താൻ മദ്ധ്യപ്രദേശ് ബാലാവകാശ കമ്മീഷൻ സ്‌കൂളിൽ എത്തിയിരുന്നു. തുടർന്ന് പരിശോധനയുടെ ഭാഗമായി ബയോളജി ലാബിൽ എത്തിയപ്പോഴാണ് രാസലായനിയിൽ സൂക്ഷിച്ച ആഴ്ചകൾ പ്രായമായ ഭ്രൂണം കണ്ടെത്തിയത്.
ഈ ഭ്രൂണം എവിടെ നിന്നും ലഭിച്ചെന്ന് കമ്മീഷൻ അംഗങ്ങൾ സ്‌കൂൾ അധികൃതരോട് ആരാഞ്ഞു. എന്നാൽ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു സ്‌കൂൾ അധികൃതരിൽ നിന്നും ലഭിച്ചത്. ഇതോടെയാണ് കമ്മീഷൻ അംഗങ്ങൾ പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ ബിനാ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post