ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വീട്ടിലേക്ക് അനധികൃതമായി കടന്നുകയറിയ അഫ്ഗാൻ പൗരൻ പിടിയിൽ. സുരക്ഷാ വിഭാഗം പിടികൂടിയ ഇയാളെ പാക് ഭീകരവിരുദ്ധ സേനക്ക് കൈമാറി. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് ഇടങ്ങളിലെ സുരക്ഷാ പരിശോധനകൾ മറികടന്നാണ് അഫ്ഗാൻ പൗരൻ പാകിസ്താൻ പ്രധാനമന്ത്രിയുടെ വീട്ടിൽ കടന്നത്. അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വീട്ടിൽ അജ്ഞാതൻ കടന്നുകയറിയത് എങ്ങനെയാണെന്ന കാര്യത്തിൽ പോലീസും വിവിധ സുരക്ഷാ വിഭാഗങ്ങളും തമ്മിൽ പരസ്പരം പഴിചാരുകയാണ്.
അതേസമയം, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കാനാണ് പാക് ഭീകരവിരുദ്ധ സേനയുടെ നീക്കം. നിലവിൽ ചോദ്യം ചെയ്യലിനായി അഫ്ഗാൻ പൗരനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post