ശ്രീനഗർ : ഏഷ്യയിലെ ഏറ്റവും വലിയ തുരങ്ക പാത സോജില തുരങ്കം സൈനികർക്ക് വേണ്ടി ഉടൻ തുറന്നുകൊടുക്കും. മദ്ധ്യ കശ്മീരിലെ സോൻമാർഗിലെ 13 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. 40 ശതമാനം നിർമ്മാണവും പൂർത്തിയായിക്കഴിഞ്ഞു. അടുത്ത വർഷത്തോടെ തുരങ്കപാതയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് അറിയിപ്പ്.
11,649 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലഡാക്കിലേക്കുള്ള യാത്ര വേഗത്തിലാക്കുകയാണ് തുരങ്ക നിർമ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. മഞ്ഞ് കാലത്ത് ലഡാക്കിലേക്ക് റോഡ് മാർഗം യാത്ര വളരെയധികം വളരെ ദുർഗഡമാണ്. മഞ്ഞ് വീഴ്ച മൂലം തുരങ്ക പാതയിൽ എപ്പോഴും ഗതാഗതം തടസ്സപ്പെടും. അതിനാൽ എയർഫോഴ്സിന്റെ സഹായത്തോടെയാണ് ലഡാക്കിലേക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുക.
സോജില ടണൽ പദ്ധതി പൂർത്തിയാകുന്നതോടെ, ലഡാക്ക് മേഖലയിലേക്ക് എല്ലാ കാലാവസ്ഥയിലും റോഡ് ഗതാഗതം സുഗമമാകുകയും, ഇത് സായുധ സേനയ്ക്ക് സഹായകമാകുകയും ചെയ്യുന്നു. സോൻമാർഗിലെ 31 കിലോമീറ്റർ നീളമുള്ള ഹൈവേ ഉൾപ്പെടെ സോജില ടണൽ പദ്ധതിക്കായി 4,500 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.
തുരങ്കപാതയുടെ നിർമ്മാണം വിലയിരുത്താൻ ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, 20 എംപിമാർ ഉൾപ്പെടെയുളളവർ നേരിട്ടെത്തിയിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ എൻജിനീയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് ആണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
Discussion about this post