ലക്‌നൗ: മൊറാദാബാദിൽ ഭർതൃമതിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി. സമ്രത് നഗർ സ്വദേശിനിയെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ പ്രതി സംഷുലിനെതിരെ പോലീസ് കേസ് എടുത്തു.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു പെൺകുട്ടിയെ സംഷുൽ തട്ടിക്കൊണ്ട് പോയത്. ഒരു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇതിന് ശേഷം ഉത്സവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു യുവതി. ഇതിനിടെ യുവതിയെ കാണാതെ ആകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ട് പോയതായി വ്യക്തമായത്.
ഇയാൾ നേരത്തെ തന്നെ യുവതിയെ വശത്താക്കി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ യുവതി വിവാഹം കഴിക്കുകയും ചെയ്തു. ഇതിലുള്ള പകയാണ് തട്ടിക്കൊണ്ട് പോകാൻ ഇയാളെ പ്രേരിപ്പിച്ചത്. മതം മാറ്റിയ ശേഷം ഇയാൾ പെൺകുട്ടിയെ വിവാഹം ചെയ്തതായും സൂചനയുണ്ട്.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. എത്രയും വേഗം ഇയാളെ പിടികൂടണമെന്നാണ് ഹിന്ദു സംഘടനാ പ്രവർത്തകരുടെ ആവശ്യം.
Discussion about this post