കൊല്ലം : നെടുമൺകാവിൽ ഡി.വൈ.എഫ്. ഐ പ്രവർത്തകൻ ശ്രീരാജ് കൊല്ലപ്പെട്ട കേസിൽ പ്രതിയാക്കപ്പെട്ട മുഴുവൻ ആർ..എസ്.എസ് പ്രവർത്തകരേയും കൊല്ലം ജില്ല സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ കുറ്റം സംശയാസ്പദമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി. അഡ്വ. പ്രതാപ ചന്ദ്രനാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായത്.
2014 ഏപ്രിൽ 15 ന് നെടുമൺകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ സംഘർഷത്തിലാണ് ഡി.വൈ.എഫ്.ഐ നേതാവായ ശ്രീരാജ് കൊല്ലപ്പെടുന്നത്. പ്രദേശത്തെ സ്ഥിരം അക്രമിയായ ഇയാൾ ഉത്സവസ്ഥലത്ത് നാട്ടുകാരെ ആക്രമിക്കുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്. തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരെ പ്രതികളാക്കി പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ കരീപ്ര നെടുമൺകാവ് മേഖലയിൽ വലിയതോതിലുള്ള ആക്രമണമാണ് സിപിഎം നടത്തിയത്. നിരവധി വീടുകൾ അടിച്ച് തകർക്കുകയും വീട്ടു സാധനങ്ങൾ കിണറ്റിലിടുകയും ചെയ്തിരുന്നു.
Discussion about this post