ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി വിനയന്റെ മകൻ വിഘ്‌നേശ്വറാണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.
വിനയന്റെ മാതാവും കുട്ടിയുടെ സഹോദരിയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. വിനയൻ മത്സ്യത്തൊഴിലാളിയാണ്. മത്സ്യബന്ധനത്തിനായി വിനയൻ പുലർച്ചെ തന്നെ ജോലിസ്ഥലത്തേക്ക് പോയിരുന്നു. വിഘ്നേശ്വറിന്റെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശിയും സഹോദരിയും കൂടി നടത്തിയ തിരച്ചിലിലാണ് ബക്കറ്റിലെ വെള്ളത്തിൽ വീണ നിലയിൽ കണ്ടത്.
ഉടനെ കുട്ടിയുമായി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post