ന്യൂഡൽഹി : മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുൻ ചെയർമാൻ കേശബ് മഹീന്ദ്രയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിസിനസ് ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് മോദി പറഞ്ഞു. പ്രമുഖ വ്യവസായിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വരും തലമുറകളിലൂടെ ഓർമ്മിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘കേശബ് മഹീന്ദ്ര ജിയുടെ വേർപാടിൽ വേദനിക്കുന്നു. ബിസിനസ് ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി,” പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.
മുംബൈയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെയാണ് കേശബ് മഹീന്ദ്ര (99) അന്തരിച്ചത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് ഓഫ് കമ്പനീസ് മുൻ ചെയർമാനായിരുന്ന കേശബ് മഹീന്ദ്ര, 1963 മുതൽ 2012 വരെ സേവനമനുഷ്ഠിച്ചു. 1.2 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുള്ള അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കോടീശ്വരനായാണ് കണക്കാക്കപ്പെട്ടിരുന്നത്.
Discussion about this post