ടോക്കിയോ: ജപ്പാന്റെ തെക്കു-പടിഞ്ഞാറന്‍ തീരമേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെത്തുടര്‍ന്ന് തെക്കന്‍ നാഗാനോഷിമ ദ്വീപില്‍ ഒരു അടി ഉയരത്തില്‍ സുനാമിയുണ്ടായി.
അതേ സമയം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഗോഷിമ, സത്സുനന് ദ്വീപുകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മകുറാസാക്കിയില് നിന്നും 159 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
Discussion about this post