സിയോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ വീണ്ടും പരീക്ഷണം നടത്തിയത്.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മിസൈൽ പരീക്ഷണം. ചർച്ചയിൽ രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടിരുന്നു.
ബാലിസ്റ്റിക് പരീക്ഷണത്തിന് പിന്നാലെ ജപ്പാൻ സ്വന്തം പൗരന്മാർക്ക് മുൻകരുതൽ നിർദ്ദേശം നൽകി. സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുക എന്നാണ് ജപ്പാൻ പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ്. മിസൈൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ലഭിച്ചതോടെ മിസൈൽ ജപ്പാനിനെ ലക്ഷ്യം വയ്ക്കുകയാണെന്ന് തെറ്റിദ്ധരിച്ചതാണ് പരിഭ്രാന്തിയിൽ ജനങ്ങൾക്ക് അപകട മുന്നറിയിപ്പ് നൽകാൻ കാരണമെന്നാണ് റിപ്പോർട്ട്
Discussion about this post