പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്റെ ചെക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലിപ്പണം പിടികൂടി. കെട്ടിടത്തിന്റെ ഓടിനിടയിലും വാഴപ്പോളയിലുമാണ് പണം ഒളിപ്പിച്ചിരുന്നത്.
നടുപ്പുണിയിലുള്ള മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്‌പോസ്റ്റിലായിരുന്നു വിജിലൻസ് റെയ്ഡ്. 8930 രൂപ പിടിച്ചെടുത്തു. ഇതിൽ 8320 രൂപ ഓടിനിടയിലും 610 രൂപ വാഴപ്പോളയിലുമാണ് ഒളിപ്പിച്ചിരുന്നത്. പെട്ടെന്ന് വിജിലൻസ് പരിശോധനയുണ്ടായാൽ പിടിക്കപ്പെടാതിരിക്കാനാണ് ഇങ്ങവെ ഒളിപ്പിക്കുന്നത്.
പൊാള്ളാച്ചിയിൽ നിന്ന് കേരളത്തിലേക്ക് ലോറിയിൽ എണ്ണത്തിൽ കൂടുതൽ മാടുകളെകൊണ്ടുവന്നാൽ പിഴ ഈടാക്കും. ഇതൊഴിവാക്കി കൈക്കൂലി വാങ്ങുന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. മൂന്ന് പേരാണ് റെയ്ഡ് നടക്കുമ്പോൾ ഓഫീസിലുണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശയുണ്ടാകും.
Discussion about this post