തൊടുപുഴ (ഇടുക്കി) : തൊടുപുഴ കരിങ്കുന്നത്ത് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ കരിങ്കുന്നം സ്വദേശി വാഴമലയിൽ വീട്ടിൽ മനു(45) അറസ്റ്റിലായി. ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാൾ വീട്ടിലെത്തിയപ്പോൾ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അമ്മയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അവശനിലയിലായ മകളെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. തൊടുപുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.












