ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയ സാഹചര്യത്തില്‍ ബിജെപിക്ക് പ്രതിപക്ഷ സ്ഥാനം ലഭിച്ചേക്കില്ല.ബിജെപിയുടെ ഭൂരിപക്ഷം സീറ്റും കെജ്രിവാള് നേടി.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോദി 120 എംപിമാരെയാണ് രംഗത്തിറക്കിയിരുന്നത്. ആദ്യമായി ഒരു സംസ്ഥാന തെരഞ്ഞെടുപ്പിന് ബിജെപിയുടെ നേതൃത്വത്തില്‍ അഞ്ച് തെരഞ്ഞെടുപ്പ് റാലികളും നടന്നു.
എക്സിറ്റ് പോള്‍ ഫലങ്ങള്ക്കപ്പുറമുള്ള വിജയമാണ് ആം ആദ്മി പാര്‍ട്ടി കൈവരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എഎപി നേതാവ് കെജ്രിവാളിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഡല്‍ഹിയുടെ വികസനത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായി മോദിയും അറിയിച്ചു.
ഡല്‍ഹിയില്‍ നേരിട്ട കനത്ത തോല്‍വി എന്‍ഡിഎ സര്‍ക്കാരിന്റെ പരാജയമല്ലെന്നും കെജ്രിവാളിന്റെ വിജയമാണെന്നും ബിജെപി പ്രതികരിച്ചു.
അതേസമയം കോണ്‍ഗ്രസ് ചിത്രത്തിലുണ്ടായിരുന്നില്ല എന്നതാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കണ്ട മറ്റൊരു പ്രധാന കാഴ്ച്ച. ഇതുവരെയുള്ള ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഒരു സീറ്റ് പോലും നേടാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനായിട്ടില്ല.
Discussion about this post