ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിയും തമ്മിലുള്ള വിവാഹം നടന്നത് ശരിഅത്ത് നിയമപ്രകാരമല്ലെന്ന വെളിപ്പെടുത്തലുമായി ചടങ്ങിന് നേതൃത്വം വഹിച്ച മതപുരോഹിതൻ മുഫ്തി സയീദ്. മുഹമ്മദ് ഹനീഫ് ഇസ്ലാമാബാദ് കോടതിയിൽ നൽകിയ ഹർജിയുടെ വിചാരണയ്ക്കിടെയാണ് നിക്കാഹ് ശരീഅത്ത് നിയമപ്രകാരമല്ല നടന്നതെന്ന് പുരോഹിതൻ പറഞ്ഞത്.
ബുഷ്റ ബീബിയുടെ ഇദ്ദാത് കാലഘട്ടത്തിലാണ് ചടങ്ങ് നടന്നതെന്ന് പുരോഹിതൻ വെളിപ്പെടുത്തി. മുസ്ലീം സ്ത്രീകൾക്ക് അവരുടെ ഭർത്താവിന്റെ മരണശേഷമോ വിവാഹമോചനത്തിന് ശേഷമോ ഉള്ള ഒരു കാലഘട്ടമാണിത്. ഇത് ഇവരുടെ ദുഃഖകാലമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ സമയത്ത്, മുസ്ലീം സ്ത്രീകൾക്ക് മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ കഴിയില്ല.
ഇക്കാര്യം ഇമ്രാൻ ഖാനും ബുഷ്റ ബീവിയ്ക്കും അറിയാമായിരുന്നു. എന്നിട്ടും വിവാഹം നടത്തിക്കൊടുക്കാൻ അവർ തന്നെ നിർബന്ധിച്ചു. 2018, ജനുവരി 1 നാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്ന് മുൻ ഭർത്താവുമായ വേർപിരിഞ്ഞ് ബുഷ്റ ബീവി ഇദ്ദാത്ത് കാലഘട്ടത്തിലായിരുന്നുവെന്നും മതപുരോഹിതൻ പറഞ്ഞു. ഈ വിവാഹം തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് ഇമ്രാൻ ഖാന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടാണ് അന്ന് അവർ വിവാഹം കഴിക്കാൻ തയ്യാറായത് എന്നും പുരോഹിതൻ കോടതിയിൽ പറഞ്ഞു.
Discussion about this post