ചട്ടമ്പിനാട് എന്ന സിനിമയിലൂടെ പ്രേക്ഷകരെയാകെ ചിരിപ്പിച്ച കഥാപാത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദശമൂലം ദാമു. വളരെ കുറഞ്ഞ സമയം കൊണ്ട് ഹിറ്റായ ദാമു, മലയാളികളുടെ മനസിൽ മാത്രമല്ല, ട്രോളുകളിലും മീമുകളിലും വരെ ഇടം നേടി. അങ്ങനെ ട്രോളന്മാരുടെ ഹീറോയായി മാറിയ ദാമു ഇപ്പോഴിതാ സിനിമയിൽ ഹീറോയാവുകയാണ്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചട്ടമ്പിനാട് എന്ന സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഈ കഥാപാത്രം കേന്ദ്രകഥാപാത്രമാകും. സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘സുരാജിനെ കഥ പറഞ്ഞ് കേള്‍പ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എപ്പോള്‍ വേണമെങ്കിലും തമ്മിൽ സംസാരിച്ച് ദശമൂലം ദാമു ഉണ്ടാക്കാം. രണ്ട് പേർക്കും തിരക്കൊഴിഞ്ഞ ഒരു സമയത്തിനായി കാത്തിരിക്കുകയാണ്’- എന്നാണ് രതീഷ് ബാലകൃഷ്ണൻ പറഞ്ഞത്. എന്തായാലും വിവരം പുറത്തുവന്നതോടെ മലയാളികളാകെ ആകാംക്ഷയിലാണ്.













Discussion about this post