ഡല്‍ഹി: സുനന്ദ പുഷ്കറിെന്റ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ശശി തരൂരിെന്റയും ഒരു കോണ്‍ഗ്രസ് നേതാവിന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ ഡല്‍ഹി പൊലീസ് ചോര്‍ത്തി. ആഭ്യന്തരമന്ത്രാലയത്തിെന്റ അനുമതിയോടെ് ഒരുമാസം കേസുമായി ബന്ധപ്പെട്ട ചിലരുടെ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് തരൂരിെന്റ നുണപരിശോധന ഉടനുണ്ടാകുമെന്നാണ് സൂചന സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വിശദപരിശോധനക്ക് വിധേയമാക്കിയ അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട് ഏതാനും ദിവസംമുമ്പ് ഡല്‍ഹി പൊലീസിന് ലഭിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ സുനന്ദയുടെ പോസ്?റ്റ്മോര്‍ട്ടം നടത്തിയ ഡല്‍ഹി എയിംസ്? ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് നല്‍കിയിരിക്കുകയാണ്. എഫ്.ബി.ഐ റിപ്പോര്‍ട്ട് സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിെന്റ അഭിപ്രായംകൂടി ഉള്‍പ്പെടുത്തി പൊലീസ്? ഉടന്‍ കോടതിക്ക് കൈമാറും. അതോടൊപ്പം തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാന്‍ കോടതിയുടെ അനുമതിയും തേടും. നുണപരിശോധനക്ക് വിധേയനാകാന്‍ തരൂര്‍ സമ്മതമറിയിച്ചിട്ടുണ്ട്.
2014 ജനുവരിയിലാണ് ഡല്‍ഹിയിലെ ആഡംബരഹോട്ടലില്‍ സുനന്ദ പുഷ്കറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം പെട്ടെന്നുള്ള അസ്വാഭാവികമരണമെന്ന് രേഖപ്പെടുത്തിയ പൊലീസ് ഒരു വര്‍ഷത്തിനുശേഷം സംഭവം കൊലപാതകമാണെന്ന് വിലയിരുത്തി കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍, ആരെയും പ്രതിചേര്‍ത്തിട്ടില്ല.
സുനന്ദയുടെ മരണം വിഷം അകത്തുചെന്നാണെന്ന് സ്ഥിരീകരിക്കുന്ന എഫ്.ബി.ഐ റിപ്പോര്‍ട്ടില്‍ സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം പൊളോണിയംപോലുള്ള റേഡിയോ ആക്ടിവ് പദാര്‍ഥമല്ലെന്ന് വ്യക്തമാക്കുന്നു.
Discussion about this post