ലക്നൗ : രാവിലെ നടക്കാനിറങ്ങിയ 65 കാരനെ തെരുവ് നായ്ക്കൾ ചേർന്ന് കടിച്ച് കൊന്നു. ഉത്തർപ്രദേശിലെ അലീഗഢിലാണ് സംഭവം. വിരമിച്ച ഡോക്ടർ സഫ്ദാർ അലിയാണ് കൊല്ലപ്പെട്ടത്. 7-8 നായ്ക്കൾ ചേർന്ന് സഫ്ദാറിനെ ആക്രമിക്കുകയായിരുന്നു.
രാവിലെ ആറ് മണിക്ക് താനെ സിവിൽ ലൈനിലുളള അലീഗഢ് മുസ്ലീം സർവകലാശാലയിലാണ് നായ്ക്കളുടെ അക്രമം നടന്നത്. ഫോണിൽ നോക്കി നിൽക്കുകയായിരുന്ന സഫ്ദാറിനെ നായ്ക്കൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായ്ക്കളെ ആട്ടിയോടിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.
In the CCTV footage shared on social media, a man could be seen attacked by at least 7-8 dogs before he succumbed to his injuries
Details: https://t.co/Ag7oJR8qRe pic.twitter.com/wqphaGovzu
— HT Lucknow (@htlucknow) April 16, 2023
വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post