കോഴിക്കോട് : മദ്യപിച്ചെത്തി കാവിക്കൊടി പറിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെക്കൊണ്ട് തന്നെ കൊടി കെട്ടിച്ച് ആർഎസ്എസ്. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലാണ് സംഭവം.
ഇന്നലെ മദ്യപിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സംഘത്തിന്റെ കൊടി പറിച്ചെറിയുകയായിരുന്നു. എന്നാൽ ഇയാളാണ് ഇത് ചെയ്തത് എന്ന് കണ്ടെത്തിയതോടെ മുതിർന്ന നേതാക്കളെത്തി ഡിവൈഎഫ്ഐ പ്രവർത്തകനെക്കൊണ്ട് തന്നെ കൊടി കെട്ടിച്ചു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
”എനിക്ക് ഇന്നലെ ഒരു തെറ്റ് പറ്റി. നിങ്ങൾ എന്നോട് ക്ഷമിക്കുക…” എന്ന് കൊടി കെട്ടിയ ശേഷം ഇയാൾ പറയുന്നുണ്ട്.
ബി ജെ പി ചെറുവണ്ണൂർ എന്ന ഗ്രൂപ്പിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ”ഡിവൈഎഫ്ഐ പ്രവർത്തകൻ മദ്യപിച്ച് സംഘത്തിന്റെ കൊടി പറിച്ചു. പഞ്ഞിക്കിട്ട് അവനേ കൊണ്ട് തന്നെ കൊടി ഉയര്‍ത്തിച്ചു” എന്ന തലക്കെട്ടിലോടെയുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.












