പഞ്ചസാര ഇഷ്ടമില്ലാത്തവർ ആരും കാണില്ല. മധുരപ്രിയന്മാർ അല്ലെങ്കിലും ചായയോ കാപ്പിയോ ഒക്കെ കുടിക്കുമ്പോൾ പഞ്ചസാര നിര്ബന്ധവുമെന്നു പറയുന്നവരാണ് അധികവും. എന്നാൽ ഒരു കാര്യം ഇക്കൂട്ടർ ഓർക്കുന്നത് നല്ലതാണ് പഞ്ചസാര വെളുത്ത കൊലയാളിയാണ്.
വീട്ടില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒരു വസ്തുവാണ് പഞ്ചസാര. പഞ്ചസാരയില്‍ മായം ചേര്‍ക്കുമ്പോള്‍ ശരീരത്തിലെത്തുന്നത് യൂറിയയാണ്.പഞ്ചസാരയോട് കാഴ്ചയില്‍ സമാനമാണ് യൂറിയ തരികളും. പഞ്ചസാര വെള്ളത്തില്‍ ലയിപ്പിക്കുമ്പോള്‍ അമോണിയയുടെ ഗന്ധം ഉണ്ടാകുകയാണെങ്കില്‍ അതില്‍ യൂറിയ ചേര്‍ത്തിട്ടുണ്ടാകും.
തേനും സൂക്ഷിക്കേണ്ട ഒരുല്പന്നമാണ്. തേനില്‍ സാധാരണയായി കോണ്‍ സിറപ്പ്, ശര്‍ക്കര ലായനി എന്നിവയാണ് ചേര്‍ക്കുന്നത്. 30 രൂപ വിലമതിക്കുന്ന കോണ്‍ സിറപ്പ് ചേര്‍ത്ത തേനാണ് കിലോക്ക് 400 രൂപക്ക് മുകളില്‍ വിലക്ക് വിറ്റുപോകുന്നത്.
ശര്‍ക്കരയില്‍ പൊതുവെ ചോക്ക് പൊടിയാണ് മായമായി ചേര്‍ക്കുന്നത്.എന്നാല്‍ കൃത്യമായ പരീക്ഷണങ്ങള്‍ കൂടാതെ ഇത്തരത്തിലുള്ള മായങ്ങള്‍ കണ്ടു പിടിക്കുക എന്നത് അസാധ്യമാണ്.മധുരത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യസം ഇല്ലാത്തതിനാല്‍ തിരിച്ചറിയുകതന്നെ ബുദ്ധിമുട്ടാണ്.
Discussion about this post