ലക്‌നൗ: കൊല്ലപ്പെട്ട അതിഖ് അഹമ്മദിനെ അതിഖ് ജിയെന്ന് വിളിച്ച ബിഹാർ ഉപമുഖ്യമന്ത്രി തേജ്വസി യാദവിനെ വിമർശിച്ച് ബിജെപി. ഇത് മുസ്ലീം ബാങ്കിനെ പ്രീണിപ്പിക്കാനുള്ള ശ്രമമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഭീകരൻ ഒസാമ ബിൻ ലാദനെ ഒസാമ ജി എന്ന് വിളിച്ചിരുന്ന കോൺഗ്രസ് നേതാക്കളെ പോലെയാണ് തേജ്വസി യാദവ് അതിഖ് അഹമ്മിനെ ജി എന്ന് വിളിക്കുന്നതെന്ന് ബിജെപി നേതാവ് നിഖിൽ ആനന്ദ് പറഞ്ഞു.
ഇത് മുസ്ലീം പ്രീണന രാഷ്ട്രീയമാണ്, ഇത് നിർഭാഗ്യകരമാണ്. മുഖ്താർ അൻസാരി, അതിഖ് അഹമ്മദ് തുടങ്ങിയ ക്രിമിനലുകൾ എപ്പോഴും ആർജെഡിക്ക് ആദരണീയരാണെന്ന് അദ്ദേഹം കുറ്റപ്പെ
ടുത്തി.
മമതയും സമാജ്വാദി പാർട്ടിയും മറ്റുള്ളവരും വോട്ട് ബാങ്ക് രാഷ്ട്രീയം തേടുകയാണ്, അതിനാലാണ് അവർ കണ്ണീർ പൊഴിക്കുന്നതെന്ന് കേന്ദ്രമന്ത്രി ആർകെ സിംഗ് പറഞ്ഞു.
Discussion about this post