പമ്പ: ശബരിമലയിൽ ദർശനം നടത്തി ഇന്ത്യൻ ഹോക്കി താരം പി.ആർ.ശ്രീജേഷ്. അമ്മയ്ക്കൊപ്പം മകൾക്കുമൊപ്പമാണ് ശ്രീജേഷ് ഇക്കുറി സന്നിധാനത്തെത്തിയത്. ക്ഷേത്ര ദർശനം നടത്തിയതിന് ശേഷമുള്ള ചിത്രങ്ങൾ ശ്രീജേഷ് തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
നടൻ ജയറാമും ഭാര്യ പാർവതിയും കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയിരുന്നു. വിഷുവിന് ശേഷമാണ് ഇരുവരും സന്നിധാനത്തെത്തിയത്. വിഷുദിവസം പുലർത്തെ വിഷുക്കണി കാണാനായി നടൻ യോഗി ബാബുവും നടിയും നിർമാതാവുമായ മേനകയും ശബരിമലയിലെത്തിയിരുന്നു. വിഷു ഉത്സവം പൂർത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
Discussion about this post