മയിലല്ലേ, കാണാന്‍ നല്ല അഴകുള്ള പക്ഷിയല്ലേ, അത് ഉപദ്രവിക്കാനൊന്നും വരില്ലെന്ന് കരുതി നമ്മുടെ ദേശീയ പക്ഷിയോട് ഏറ്റുമുട്ടാന്‍ പോകരുതെന്നാണ് ഇന്റെര്‍നെറ്റില്‍ വൈറലായി മാറിയ ഒരു വീഡിയോ തെളിയിക്കുന്നത്. നൈസായിട്ട് കൂട്ടില്‍ നിന്നും മയില്‍ മുട്ട അടിച്ചുമാറ്റാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ക്കാണ് മയില്‍ എട്ടിന്റെ പണി കൊടുത്തത്.
മയില്‍ കൂട്ടിനടുത്ത് ഇല്ലാത്ത തക്കം നോക്കി മുട്ട അടിച്ചുമാറ്റാന്‍ എത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ മരത്തിന് മുകളിലേക്ക് കയറുകയായിരുന്നു. എന്നാല്‍ എന്തോ പന്തികേട് മണത്ത് ഉടനടി അമ്മ മയില്‍ സ്ഥലത്ത് ഹാജരാകുകയും മരത്തില്‍ കയറിയ സ്ത്രീയെ കൊത്തി പരിക്കേല്‍പ്പിച്ച് മുട്ടകള്‍ സംരക്ഷിക്കുകയും ആയിരുന്നു.
They deserved more! 💪
— The Figen (@TheFigen_) April 17, 2023
മരത്തിന് മുകളില്‍ കയറിയ സ്ത്രീ മുട്ടകള്‍ എടുത്ത് മറ്റേയാള്‍ക്ക് കൊടുക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അമ്മ മയില്‍ ഉടന്‍ സ്ഥലത്തെത്തി ഇരുവരെയും അവിടെ നിന്നും ‘കൊത്തിപ്പായിച്ചു’. അവര്‍ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്ന എന്ന തലക്കെട്ടോടെ ‘The Figen’ എന്ന പേജാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. മയിലിനെ പിന്തുണച്ച് നിരവധി പേര്‍ വീഡിയോയില്‍ കമന്റുകള്‍ ഇട്ടെങ്കിലും ഇത് അഭിനയമാണോ എ്ന്ന സംശയം ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.













Discussion about this post