സാധാരണയായി ഹൈന്ദവ ആചാര പ്രകാരം വിജയദശമി ദിനത്തിലാണ് പഠനം പോലുള്ള വിദ്യകൾക്ക് തുടക്കം കുറിക്കുന്നത്. സമാനമായ രീതിയിൽ എന്ത് ശുഭകാര്യവും ചെയ്യുന്നതിനും ഉത്തമമായ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കി വരുന്നത്.
ഇതിനു പിന്നിലെ പ്രധാന കാരണം ശുഭകാര്യങ്ങൾക്ക് ഉചിതമായ മാസമാണ് വൈശാഖം എന്നതും ആ വൈശാഖ മാസത്തിലാണ് അക്ഷയതൃതീയ എന്നതാണ്. “അക്ഷയ ” എന്നാൽ ഒരിക്കലും ക്ഷയിക്കാത്തത് എന്നതാണ് അർത്ഥം . ഒരിക്കലും ക്ഷയിക്കാത്താണ് ലഭിക്കുവാൻ ആണ് ഈ ദിവസം ശ്രമിക്കേണ്ടത്. അതിനാലാണ് ശുഭ കാര്യങ്ങൾക്ക് ഇന്നേ ദിവസം തുടക്കം കുറിക്കുന്നത്.
വൈശാഖ മാസത്തിന്റെ മൂന്നാംനാളില്‍ വരുന്ന അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. അന്ന് ദാനാദിധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതിവരുന്നു. ഈ ദിനം പിതൃതര്‍പ്പണത്തിനു പറ്റിയദിനമാണെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മദിനമായും ഈദിനം കണക്കാക്കുന്നു.
ഇനിയുമുണ്ട് അക്ഷയതൃതീയ ദിനത്തെ ചുറ്റിപ്പറ്റിയുള്ള കഥകൾ. ഭഗീരഥന്‍ തപസു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കൊഴുക്കിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് സങ്കല്പം. വേദവ്യാസനും ഗണപതി ഭഗവാനും ചേര്‍ന്ന് മഹാഭാരതം എഴുതാന്‍ ആരംഭിച്ചതും ഈ ദിവസമാണന്നാണ് കരുതപ്പെടുന്നത്.
അക്ഷയതൃതീയ നാളില്‍ ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും ചെയ്‌താൽ സര്‍വപാപമോചനമാണു ഫലം. അന്നേദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും എന്നാണ് ഭക്തർ വിശ്വസിക്കുന്നത്. ജൈനമതവിശ്വാസികളും അക്ഷയ തൃതീയ ഒരു പുണ്യദിവസമായി കരുതുന്നു. ചുരുക്കി പറഞ്ഞാൽ സ്വർണം സ്വന്തമാക്കുക എന്നതിനപ്പുറം ഏറെ മാനങ്ങളുള്ള ദിനമാണ് അക്ഷയതൃതീയ. ദാനധര്മങ്ങളിലൂടെയാണ് ഈ ദിവസത്തെ പുണ്യത്തെ അടയാളപ്പെടുത്തേണ്ടത്.












Discussion about this post