
ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിൻ്റെ ദിനമാണ് അക്ഷയ തൃത്രീയ. അക്ഷയതൃതീയ ദിനത്തിൽ ലഭിക്കുന്ന പുണ്യവും നേട്ടങ്ങളും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതിനായി ഈദിനം ചിട്ടയോടെ ആചരിക്കാം. പുണ്യ കര്‍മ്മങ്ങള്‍ നടത്തുക എന്നത് ഏറെ പ്രധാനമാണ്. ഇതോടൊപ്പം പിതൃതർപ്പണം ചെയ്യുക,പുണ്യഗ്രന്ഥങ്ങൾ വായിക്കുക, ഭാഗവത ശ്രവണം ചെയ്യുക, പൂജ, ജപം എന്നിവയ നടത്തുക. വിഷ്ണു പുരാണവും നാരദ ധർമ്മസൂത്രവും വായിക്കുന്നത് ഏറെ നല്ലതാണ്.
അതോടൊപ്പം ദാന ധര്മങ്ങളിൽ ശ്രദ്ധിക്കുക. വിശന്നുവലഞ്ഞുവരുന്നവര്‍ക്ക് ആഹാരം കൊടുക്കുക, ദാഹജലവും വിശ്രമിക്കാൻ ഇടവും നൽകുക. അതിഥികൾ ആയെത്തുന്നവരെ നല്ലപോലെ പരിചരിക്കുക, സജ്ജനങ്ങളെ ആദരിക്കുക,നല്ല വാക്കുകൾ മാത്രം പറയുക, തന്നാൽ കഴിയുന്ന സഹായം എല്ലാവർക്കും നൽകുക.
അക്ഷയതൃതീയ ദിനത്തിൽ ഐശ്വര്യത്തിൻ്റെ പ്രതീകമായ മഹാലക്ഷ്മി ദേവിയെ അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ്. ഈ ദിനം മഹാലക്ഷ്മി അഷ്ടകം ജപിക്കുന്നത് സമ്പത്ത് മൂന്നിരട്ടിയാകുമെന്നാണ് വിശ്വാസം. ഐശ്വര്യം, അഭിവൃദ്ധി, ജീവിതപുരോഗതി എന്നിവ കൊണ്ട് വരാൻ മഹാലക്ഷ്മി അഷ്ടകം സഹായിക്കുന്നു.
ഇന്നേ ദിനം ദേവതകള്‍ക്കും പിതൃക്കള്‍ക്കും എള്ള് തര്‍പ്പണം ചെയ്യുന്നത് ഗുണഫലം ഇരട്ടിപ്പിക്കും. കുലദേവതയുടെ നാമം ജപിക്കുക, കുലദേവതയോട് പ്രാര്‍ത്ഥിക്കുക എന്നതും ഏറെ അഭികാമ്യമാണ്.












Discussion about this post