Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

എഐ ക്യാമറകൾ കണ്ണ് തുറക്കുമ്പോൾ… ഭയം വേണ്ട ജാഗ്രത മതിയെന്ന് മോട്ടോർ വാഹന വകുപ്പ്

by Brave India Desk
Apr 19, 2023, 11:35 pm IST
in Kerala, Auto
Share on FacebookTweetWhatsAppTelegram

കൊച്ചി: കേരളത്തിലെ റോഡുകളിൽ ഗതാഗത നിയമലംഘകരെ പിടികൂടാൻ സ്ഥാപിക്കുന്ന എഐ ക്യാമറകളെച്ചൊല്ലിയുളള ജനങ്ങളുടെ ആശങ്ക അകറ്റാൻ സോഷ്യൽ മീഡിയ പ്രചാരണവുമായി മോട്ടോർ വാഹന വകുപ്പ്. ഭയം വേണ്ട ജാഗ്രത മതിയെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ അപകടങ്ങളുടെ എണ്ണത്തിലെ വർദ്ധന ഉൾപ്പെടെ ചൂണ്ടിക്കാട്ടി ക്യാമറ സ്ഥാപിക്കാനുണ്ടായ സാഹചര്യവും വകുപ്പ് വിശദീകരിക്കുന്നു.

പ്രതിവർഷം ഒന്നര ലക്ഷത്തിലധികം റോഡ് അപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തെ നിരത്തിൽ നടക്കുന്നത് അതിൽ ഇരയാകുന്നവരിൽ അധികവും രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളാണ് എന്നുള്ളതാണ് ഏറ്റവും വേദനാജനകമായ വസ്തുത. ഹെൽമറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ട് മാത്രം ഈ മരണത്തിൽ പകുതിയിലധികവും ഒഴിവാക്കാൻ കഴിയും എന്നാണ് കണക്കുകൾ കാണിക്കുന്നത്. കേരള മോട്ടോർ വാഹന വകുപ്പ് നിരന്തരമായി നടത്തുന്ന കുറ്റമറ്റ രീതിയിലുള്ള എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിലെ പുതിയ കാൽവെപ്പാണ് വികസിത രാജ്യങ്ങളുടെ മാതൃകയിലുള്ള ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറ സംവിധാനം ഉപയോഗിച്ചുള്ള വാഹന പരിശോധനയെന്ന് വകുപ്പ് വിശദീകരിക്കുന്നു.

Stories you may like

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

മൂത്രമൊഴിക്കാൻ കയറിയതാ ഡോക്ടറേ…: പരിയാരം മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൂർഖൻ പാമ്പ്

ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പുറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ , ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവർമാരുടെ മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നതെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരിക്കുന്നു.

സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജയമായിട്ടുള്ളത്.

നിയമലംഘനങ്ങൾ സംബന്ധിച്ച ചെല്ലാനുകളിൽ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അതാത് ജില്ലാ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാം. കെൽട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകൾ തയ്യാറാക്കി അയക്കുന്നതിനും കൺട്രോൾ റൂമുകൾ സജ്ജമാക്കുന്നതും.

സംസ്‌കാര പൂർണ്ണമായ ഒരു സമൂഹ സൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളും
ഒഴിവാക്കുന്നതിനുള്ള നൂതനമായ ഒരു തുടക്കമായിരിക്കും ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകളുടെ വരവോടെ സാധ്യമാവുകയെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. സുരക്ഷിതമാകട്ടെ നമ്മുടെ നിരത്തുകൾ എന്ന് പറഞ്ഞാണ് കുറിപ്പ് പൂർത്തിയാക്കുന്നത്.

Tags: മൊബൈൽ ഫോൺAI Cameraഗതാഗത നിയമലംഘകർഇരുചക്ര വാഹനങ്ങൾഎഐ ക്യാമറകൾMOTOR VEHICLE DEPARTMENTഹെൽമെറ്റ്helmetറെഡ് ലൈറ്റ് വയലേഷൻtwo wheelerപാർക്കിംഗ് വയലേഷൻഎഐ ക്യാമറമോട്ടോർ വാഹന വകുപ്പ്Traffic violations
Share1TweetSendShare

Latest stories from this section

ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല ; മാധ്യമങ്ങൾ പ്രതിക്ക് അനുകൂലമായി വാർത്ത കൊടുക്കുന്നെന്ന് മുൻ മാനേജർ വിപിൻ

തരൂർ ബിജെപിയുടെ തത്തയായോ? അനുകരണം പക്ഷികൾക്ക് നല്ലതാണ്, രാഷ്ട്രീയത്തിൽ കൊള്ളില്ലെന്ന് മാണിക്കം ടാഗോർ

പണിമുടക്ക് പൊളിഞ്ഞു; ജീവനക്കാരന് നേരെ കയ്യേറ്റം നടത്തി അരിശം തീർത്ത് സിഐടിയു നേതാക്കൾ

നമ്പർ വൺ തള്ളിൽ മാത്രം; ആരോഗ്യസൂചികയിൽ കേരളം നാലാമത്: നീതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

Discussion about this post

Latest News

ശത്രു ഇവന്റെ മുന്നിൽപെട്ടാൽ ശരീരം അരിപ്പയ്ക്ക് തുല്യം; പാകിസ്താന് മറ്റൊരു പേടിസ്വപ്‌നം കൂടി: മൗണ്ടഡ് ഗൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

രേണു പറയുന്നത് പച്ചക്കള്ളം,വീട് ചോരുന്നില്ല; ഇനിയാർക്കും ഇതുപോലെ സഹായം ചെയ്യില്ല; വെളിപ്പെടുത്തലുമായി ബിൽഡർ

ചരിത്ര നേട്ടവുമായി ‘നിസ്താർ’! ഇന്ത്യൻ നാവികസേനയുടെ ആദ്യ തദ്ദേശീയ ഡൈവിംഗ് സപ്പോർട്ട് കപ്പൽ തയ്യാർ

‘ഇത് നിന്റെ ഇന്ത്യയല്ല, എന്റെ ഭാര്യയെ സുന്ദരി എന്ന് വിളിക്കരുത്’ ; യുഎസിൽ റസ്റ്റോറന്റ് ജീവനക്കാരനോട് കയർത്ത് പാകിസ്താൻ യുവാവ്

കോഹ്‌ലിയും രോഹിതും ഒന്നും അല്ല, ഒരു ദൗർബല്യവും ഇല്ലാത്ത ബാറ്റ്സ്മാൻ ആ ഇന്ത്യൻ താരം: സച്ചിൻ ടെണ്ടുൽക്കർ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

പാകിസ്താനിൽ ബസ് യാത്രക്കാരായ 9 പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ബലൂചിസ്ഥാൻ വിഘടനവാദികളെന്ന് പോലീസ്

എന്റെ മികച്ച ബോളിങ് പ്രകടനത്തിന് കാരണം ഇന്ത്യൻ താരങ്ങളുടെ സഹായം കൊണ്ട് അല്ല, ഉപദേശിച്ചത് ആ ഇതിഹാസതാരം: നിതീഷ് കുമാർ റെഡ്ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies