ന്യൂഡൽഹി: പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്ത മാസം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഗോവയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തുന്നത്.
2014ൽ നവാസ് ഷെരീഫിന് ശേഷം ഒരു പാക് നേതാവ് നടത്തുന്ന ആദ്യ സന്ദർശനമായിരിക്കും ബിലാവൽ ഭൂട്ടോ സർദാരിയുടെ ഇന്ത്യാ സന്ദർശനം. മെയ് മാസം 4,5 തിയതികളിലാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗം. റഷ്യ, ചൈന, ഇന്ത്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന രാഷ്ട്രീയ, സുരക്ഷാ കൂട്ടായ്മയാണ് എസ്സിഒ.
Discussion about this post