ലക്‌നൗ: കൊല്ലപ്പെട്ട അതീഖ് അഹമ്മദിന് പറ്റ്‌നയിലെ മസ്ജിദിന് മുൻപിൽ ജയ് വിളി. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഒത്തുകൂടിയവരാണ് അതീഖ് അഹമ്മദിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പറ്റ്‌ന ജംഗ്ഷനിലെ ജമാ മസ്ജിദിലായിരുന്നു സംഭവം. ഉച്ചയ്ക്ക് പ്രാർത്ഥന കഴിഞ്ഞ് മസ്ജിദിന് പുറത്തിറങ്ങിയവർ ഒത്തുകൂടി നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. അതീഖ് അഹമ്മദ് അമർ രഹേ, ഷഹീദ് അതീഖ് അഹമ്മദ് ( അതീഖ് അഹമ്മദിന് മരണമില്ല, അതീഖ് അഹമ്മദ് ധീര രക്തസാക്ഷി) തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്. ഇതിന് പുറമേ ഉത്തർപ്രദേശ് സർക്കാരിനും, കേന്ദ്രസർക്കാരിനുമെതിരെ അധിക്ഷേപ പരാമർശങ്ങളും ഉന്നയിച്ചു.
ഇവർക്കിടയിൽ ഉണ്ടായിരുന്നവരാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത്. ഇത് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതീഖ് അഹമ്മദിന്റെ അനുയായികളാണോ ഇവരെന്നകാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറ്റ്‌നയിലെ മുഴുവൻ മസ്ജിദുകൾക്ക് മുൻപിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post