ന്യൂഡൽഹി: കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി എസ് വി ഭട്ടിയെ നിയമിച്ചു. രാഷ്ട്രപതിയാണ് അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ് വി ഭട്ടിയെ (സരസ വെങ്കിടനാരായണ ഭട്ടി) കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ കഴിഞ്ഞാൽ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് എസ്.വി. ഭട്ടി. ആന്ധ്രാപ്രദേശിലെ ചീറ്റുർ സ്വദേശിയായ ജസ്റ്റിസ് ഭട്ടി, 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചുവരികയാണ്. അതിന് മുമ്പ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്നു.
Discussion about this post