ന്യൂഡൽഹി: അക്ഷയ തൃതീയ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മഹനീയമായ കർമ്മങ്ങളിലൂടെയും പവിത്രമായ ഈ ദിനത്തിൽ ഏവർക്കും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
अक्षय तृतीया की बहुत-बहुत बधाई। मेरी कामना है कि दान-पुण्य और मांगलिक कार्य के शुभारंभ की परंपरा से जुड़ा यह पावन पर्व हर किसी के जीवन में सुख, समृद्धि और उत्तम स्वास्थ्य लेकर आए।
— Narendra Modi (@narendramodi) April 22, 2023
ഏവർക്കും അക്ഷയ തൃതീയ ആശംസകൾ. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മഹനീയമായ കർമ്മങ്ങളിലൂടെയും പവിത്രമായ ഈ ദിനത്തിൽ ഏവർക്കും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകട്ടെ. ഏവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന വിശിഷ്ടമായ ആഘോഷമാണ് അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തില്‍ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ ആയി ആഘോഷിക്കുന്നത്. ഈ ദിവസം ചെയ്യുന്ന പുണ്യപ്രവൃത്തികളുടെ ഫലം അനശ്വരമാണെന്നും അത് ജീവിതകാലം മുഴുവനും നിലനിൽക്കുമെന്നുമാണ് വിശ്വാസം.
ശുഭകാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും, വീട്, ഭൂമി, സ്വര്‍ണ്ണാഭരണങ്ങള്‍, ധാന്യങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഏറ്റവും അനുയോജ്യമായ ദിവസമാണ് അക്ഷയ തൃതീയ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
Discussion about this post