തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരെ വധഭീഷണി. കേരളത്തിൽ എത്തുന്ന മോദിയ്ക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്.
എറണാകുളം സ്വദേശി ജോസഫ് ജോൺ നടുമുറ്റത്തിലിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവത്തിൽ ബിജെപി പരാതി നൽകി. ഭീഷണി സന്ദേശം അടങ്ങിയ കത്ത് എഡിജിപി ഇന്റലജൻസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പോലീസും രഹസ്യാന്വേഷണ വിഭാഗവും ഊർജ്ജിത അന്വേഷണം ആരംഭിച്ചു.












