തിരുവനന്തപുരം : കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിനെ ഏറ്റെടുത്ത് മലയാളികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരതിന്റെ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു. രണ്ട് ദിവസത്തെ എക്സിക്യുട്ടീവ് ക്ലാസ് ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിലേക്ക് നീങ്ങി. ചെയർ കാർ ടിക്കറ്റുകൾ മൂന്നിൽ രണ്ടും റിസർവേഷനായി.
ആകെ 1000 സീറ്റാണ് വന്ദേഭാരതിലുള്ളത്. ഏപ്രിൽ 28 മുതലാണ് ട്രെയിനിന്റെ റെഗുലർ സർവീസ് ആരംഭിക്കുക. മറ്റു ട്രെയിനുകളിലെപ്പോലെ റയിൽവേ ബുക്കിംഗ് സെന്ററുകളിൽ നിന്നും വെബ്സൈറ്റ്, മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 നാണ് ട്രെയിൻ പുറപ്പെടുക. കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30 നും തിരിക്കും. വ്യാഴാഴ്ച സർവീസില്ല.
ടിക്കറ്റ് നിരക്കുകൾ നോക്കാം
തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ ചെയർകാറിൽ യാത്ര ചെയ്യാൻ 1590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ക്ലാസിന് 2880 രൂപയാകും. ചെയർ കാറിൽ 914 സീറ്റുകളും എക്സിക്യൂട്ടീവിൽ 86 സീറ്റുകളുമാണുള്ളത്.
തിരുവന്തപുരം-കോഴിക്കോട് ചെയർകാർ- 1080 രൂപ, എക്സിക്യൂട്ടീവ് 2060 രൂപ
തിരുവനന്തപുരം- എറണാകുളം ചെയർകാർ-765 രൂപ, എക്സിക്യൂട്ടീവ്-1420 രൂപ
തിരുവനന്തപുരം- ഷൊർണൂർ- ചെയർകാർ- 950 രൂപ, എക്സിക്യൂട്ടീവ്-1775 രൂപ
തിരുവനന്തപുരം-തൃശൂർ- ചെയർകാർ- 880 രൂപ, എക്സ്ക്യൂട്ടീവ് -1650 രൂപ
തിരുവനന്തപുരം -കോട്ടയം- ചെയർകാർ 550, എക്സിക്യൂട്ടീവ്-1075 രൂപ
തിരുവനന്തപുരം- കൊല്ലം- 435, എക്സിക്യൂട്ടീവ്-835 രൂപ
Discussion about this post