ആലപ്പുഴ : കടകൾ തൂത്തുവാരി മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കലവൂർ റെയൽവേ ക്രോസിന് സമീപമുള്ള കടകളിൽ മോഷണം നടത്തിയ മാരാരിക്കുളം തെക്ക്പഞ്ചായത്തിൽ പൊഴിക്കടവിൽ അനന്തകൃഷ്ണൻ, പുത്തൻപുരയ്ക്കൽവീട്ടിൽ അനിൽ ആന്റണി (20), പുത്തൻപുരയ്ക്കൽ വീട്ടിൽ, മാഹിൻ (19), പൂന്ത്രശ്ശേരിൽവീട്ടിൽ വർഗ്ഗീസ് അിഖിൽ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 17ന് രാത്രിയിലാണ് സ്റ്റേഷനറി കടയുടേയും, റസ്റ്റോറന്റിന്റേയും പുറക് വശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന സിഗരറ്റ്, സോപ്പ്, നട്സ്, സെവൻ അപ്പ്, ബോഡി സ്പ്രേ മുതലായ സാധനങ്ങളും, സിസിടിവി ക്യാമറയുടെ ഡി വി ആറും, റെസ്റ്റോറന്റിൽ നിന്നും നോട്ടുകളും നാണയങ്ങളും ഉൾപ്പെടെ കവർച്ച ചെയ്തിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, രാത്രിയിൽ സംശയകരമായി സഞ്ചരിക്കുന്നവരെ നിരീക്ഷിച്ചുമാണ് ഈ കേസിലെ എല്ലാപ്രതികളേയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാന്റ് ചെയ്തു.
Discussion about this post