പൂനൈ: അനധികൃതമായി 3500 ആടുകളെ ദുബായിലേക്ക് കടത്താനുള്ള ശ്രമം ഇന്ത്യന്‍ തീരദേശ സേനയും പൂനൈ കസ്റ്റംസ് ഉദ്യോഗസ്ഥരും വിഫലമാക്കി. രത്‌നഗിതി തീരത്ത് നിന്നും ആടുകളുമായി പുറപ്പെട്ട ബോട്ട് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഗുജറാത്തിലേക്കെന്ന വ്യാജേനയാണ് ആടുകളെ കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയിലെ വിജയദുര്‍ഗ തുറമുഖത്ത് നിന്നും ദുബായിലേക്കാണ് ഇവയെ കൊണ്ടുപോകാനിരുന്നത്.
ഉദ്യോഗസ്ഥര്‍ ആടുകളെ പിടിച്ചെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും.
മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് നിന്നും ആടുകളെ കടത്താന്‍ സാധ്യതയുണ്ടെന്ന സ്ഥിരീകരിക്കാത്ത രഹസ്യവിവരത്തെ തുടര്‍ന്ന്് പൂനൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തുകയായിരുന്നു. വിജയദുര്‍ഗ തുറമുഖത്ത് നിന്നും ഗുജറാത്തിലെ ഓറ തുറമുഖത്തേക്ക് ആടുകളെ കൊണ്ടുപോകുകയാണെന്ന തരത്തില്‍ രേഖകള്‍ സമര്‍പ്പിച്ച ബോട്ട്് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുകയും സഞ്ചാരദിശ ദുബായിലേക്ക് മാറ്റിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തീരദേശ സേനയുടെ ബോട്ട് ഇവരെ മഹാരാഷ്ട്രയിലെ അന്‍േ്രഗ തുറമുഖത്ത് എത്തിക്കുകയുമായിരുന്നു. ഏപ്രില്‍ 21നായിരുന്നു സംഭവം.
Discussion about this post