സൂം കോളിംഗ് വലിയൊരു അനുഗ്രഹമായിരുന്നു മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് കൊറോണക്കാലത്ത്. എന്നുകരുതി മനുഷ്യര്‍ മാത്രമാണ് അതിന്റെ ഗുണഭോക്താവ് എന്ന് കരുതാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോള്‍. മറ്റൊരു ജീവിവര്‍ഗ്ഗം കൂടി വീഡിയോകോളിലൂടെ സംവദിക്കാനും അവരുടെ ആശയവിനിമയ ശേഷികള്‍ മെച്ചപ്പെടുത്താനും പഠിച്ചിരിക്കുന്നു.ഒരു കൂട്ടം വളര്‍ത്തുതത്തകളെയാണ് ഗവേഷകര്‍ വീഡിയോ കോളിംഗിന്റെ സൂത്രവിദ്യകള്‍ പഠിപ്പിച്ച് കൊടുത്തത്. ഇപ്പോള്‍ ടാബ്‌ലെറ്റിലൂടെയും സ്മാര്‍ട്ട്‌ഫോണിലൂടെയും മറ്റൊരു തത്തയെ വിളിക്കാന്‍ ഇവര്‍ക്കാകും.
നോര്‍ത്ത്ഈസ്‌റ്റേണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ എംഐടി, ഗ്ലാസ്‌ഗോ സര്‍വ്വകലാശാല, എന്നിവിടങ്ങളിലെ ഗവേഷകരുമായി ചേര്‍ന്നാണ് പക്ഷികളെ വീഡിയോ കോള്‍ ചെയ്യാന്‍ പരിശീലിപ്പിച്ചാല്‍ എന്ത് സംഭവിക്കുമെന്നതില്‍ ഒരു ഗവേഷണം നടത്തിയത്. മൂന്നുമാസം കൊണ്ട് പക്ഷികള്‍ ഈ പുതിയ കഴിവ് പഠിച്ചെടുത്തെന്നും അവരില്‍ പുതിയൊരു സോഷ്യല്‍ ഡൈനാമിക് കണ്ടെത്താന്‍ കഴിഞ്ഞെന്നും ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു.
പതിനെട്ട് തത്തകളെയാണ് വീഡിയോ കോളിംഗ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയത്. പരിശീലനത്തിലൂടെ അവ സ്വന്തമായി കോള്‍ ചെയ്യുമെന്ന് മാത്രമല്ല, മറുതലയ്ക്കല്‍ ഉള്ള ആളുമായി സംവദിക്കുക കൂടി ചെയ്യുന്നതായാണ് തോന്നിയതെന്ന് ഗവേഷകര്‍ പറയുന്നു. എന്തായാലും തത്തകള്‍ക്ക് ഈ വീഡിയോ കോളിംഗ് വളരെ ഇഷ്ടപ്പെട്ടെന്നും നല്ല അനുഭവമായിരുന്നുവെന്നും അവയുടെ സംരക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിലുള്ള പക്ഷികള്‍ പരമാവധി സമയം വീഡിയോ കോളില്‍ നില്‍ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലീ എന്ന് പേരുള്ള കാലിഫോര്‍ണിയയിലെ തത്തയും കുക്കീ എന്ന് പേരുള്ള ആഫ്രിക്കന്‍ ഗ്രേയും ഒരു വര്‍ഷമായി അന്യോന്യോം വീഡിയോകോളിലൂടെ സംവദിക്കാറുണ്ടെന്ന് തത്തകളുടെ പരിശീലകനും നോര്‍ത്ത്ഈസ്‌റ്റേണ്‍ അംഗീകാരമുള്ള ഗവേഷകയുനായി ജനിഫര്‍ കന്‍ഹ പറയുന്നു.
വീഡിയോ കോളിംഗ് സമയത്തെ തത്തകളുടെ പെരുമാറ്റരീതികശും ഒച്ചപ്പാടുകളും വിശകലനം ചെയ്യുമ്പോള്‍ അവ നേരില്‍ കാണുമ്പോള്‍ കാണിക്കുന്നത് പോലുള്ള കാര്യങ്ങള്‍ തന്നെയാണ് വീഡിയോകോളിംഗിലും അനുകരിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മാത്രമല്ല വീഡിയോ കോള്‍ ചെയ്യുന്ന ചങ്ങാതിയില്‍ നിന്നും ചിറക് വിടര്‍ത്തല്‍, പുതിയ ശബ്ദരീതികള്‍, എന്തിന് പറക്കല്‍ അടക്കം പുതിയ കഴിവുകള്‍ പഠിക്കാനും അവ ശ്രമിക്കുന്നുണ്ട്.
ബുദ്ധിവൈഭവവും തിരിച്ചറിവുമായി ബന്ധപ്പെട്ട ശേഷികളും കണക്കിലെടുത്താണ് തത്തകളെ ഈ ഗവേഷണത്തിന് തിരഞ്ഞെടുത്തത്. ചെറുപ്രായത്തിലുള്ള ഒരു കുഞ്ഞിന്റെ ബുദ്ധി തത്തകള്‍ക്കും ഉണ്ടെന്നാണ് പറയപ്പെടുന്നത്. കോള്‍ ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ ബെല്‍ അടിപ്പിക്കുന്നത് എങ്ങനെയാണെന്നതിലാണ് തത്തകള്‍ക്ക് ആദ്യം പരിശീലനം നല്‍കിയത്. പിന്നീട് അവര്‍ക്ക് കോള്‍ ചെയ്യാന്‍ പറ്റുന്ന മറ്റ് തത്തകളുടെ ഫോട്ടോ ഉള്ള ടാബ്‌ലെറ്റ് പരിചയപ്പെടുത്തി. കൊക്കുകള്‍ കൊണ്ട് കോളിംഗ് ബട്ടന്‍ സ്പര്‍ശിച്ച് കോള്‍ ആരംഭിക്കുന്നതിലും പരിശീലനം നല്‍കി. പതിനഞ്ച് തത്തകള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. മൂന്ന് തത്തകള്‍ക്ക് പരാജയം സമ്മതിക്കേണ്ടതായി വന്നു.













Discussion about this post