ഡല്‍ഹി: പാരീസ് ആക്രമണം വന്‍ശക്തികള്‍ അറബ് രാജ്യങ്ങളില്‍ നടത്തിയ ആക്രമണത്തിന്റെ മറുപടിയാണെന്ന ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്റെ പരാമര്‍ശത്തിന് നിശിതമായി വിമര്‍ശിച്ച് കൂടുതല്‍ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി.
സമാജ്വാദി പാര്‍ട്ടി അസംഖാനെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി ആവഅവശ്യപ്പെട്ടു. അസംഖാനെ പോലെയുള്ള നേതാക്കളുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ല. ഇത് ദാര്ഭാഗ്യകരമാണ്. ഐ.എസ് ഇസ്ലാമിന്റെ ശത്രുവാണ്. ഐ.എസിന്റെ പ്രവര്‍ത്തികള്‍ മുസ്ലിങ്ങളെ മുഴുവന്‍ അപമാനിക്കുന്നതാണ്. ഐ.എസിനെയും അതിന്റെ തത്വങ്ങളെയും തുടച്ച് നീക്കേണ്ട സമയമായി-ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന് പറഞ്ഞു.
അഖിലേഷ് യാദവിനോട് അസംഖാനെ ഇത്തരം പരാമര്‍ശങ്ങള്‍ പറയുന്നതില്‍ നിന്ന് തടയണമെന്ന് ബി.ജെ.പി സെക്രട്ടറി സിദ്ദാര്‍ത്ഥ് നാഥ് സിങ്ങ് പറഞ്ഞു. അതേ സമയം അസംഖാനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ അസംഖാന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് പ്രതികരിച്ചു.
Discussion about this post