കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. നാദിയ ജില്ലയിലെ കൃഷ്ണനഗറിലായിരുന്നു സംഭവം. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ശേഷം വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൃഷ്ണനഗർ സ്വദേശിയായ യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ പരിശോധിച്ച ഡോക്ടർ കുഴപ്പിമില്ലെന്നും ഒരു മാസം കൂടി പ്രസവത്തിന് സമയമുണ്ടെന്നും വീട്ടുകാരെ അറിയിക്കുകയായിരുന്നു. എന്നാൽ ഇത് പ്രസവ വേദനയാണെന്നും ഇവിടെ അഡ്മിറ്റ് ചെയ്യണമെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഡോക്ടർ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ യുവതിയുമായി വീട്ടുകാർ വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇതിനിടെ യുവതി പ്രസവിക്കുകയായിരുന്നു.
തുടർന്ന് അമ്മയെയും കുഞ്ഞിനെയും വീണ്ടും ഇതേ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നാൽ അപ്പോഴേക്കും കുഞ്ഞിന് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തി. ഡോക്ടർക്കെതിരെ കേസ് എടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം സംഭവം വിവാദമായതോടെ ഡോക്ടർക്കെതിരെ പോലീസ് കേസ് എടുത്തു.
Discussion about this post