
തൃശ്ശൂർ പൂരമെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളിൽ ഒന്ന് തെക്കേഗോപുരനട തള്ളിത്തുറന്നുകൊണ്ട് വരുന്ന ആനയുടേതായിരിക്കും. പൂരവിളമ്പരം എന്നറിയപ്പെടുന്ന ഈ ചടങ്ങാണ് പൂരാവേശത്തിനു തിരി തെളിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ആന എന്ന ബഹുമതി സ്വന്തമാക്കിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് പൂരവിളമ്പരം എന്ന ഈ ചടങ്ങിനെ കൂടുതൽ പ്രശസ്തമാക്കിയത്.
തെക്കേ ഗോപുരനട തള്ളിത്തുറന്നു ശിരസ്സിൽ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായ് വരുന്ന രാമനെ തൃശൂർകാർക്കൊപ്പം എല്ലാ മലയാളികളും പൂരനായകനായി കണ്ടു. എന്നാൽ ഇത്തവണയും ഈ ചടങ്ങിനായി രാമാനുണ്ടാകില്ല. കേരളത്തിലെ ആനകളില്‍ ഒന്നാം സ്ഥാനത്തുള്ള തെച്ചിക്കോട്ട് രാമചന്ദ്രന്‍ എലിഫെറ്റ് മോണിറ്ററിംഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് പൂരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല.
കഴിഞ്ഞ സീസണിൽ നിരവധി പൂരാഘോഷങ്ങൾ നഷ്ടപ്പെട്ട ആന, ഇക്കുറി ഫിറ്റ്നസ് നേടി പൂരത്തിനായി ഒരുങ്ങിയെങ്കിലും കഴിഞ്ഞവർഷത്തെ പോലെ ഇത്തവണയും എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുര നട തുറക്കും എന്ന തീരുമാനത്തിലാണ് ദേവസ്വം എത്തിയത്. കാഴ്ചശക്തി കുറവുള്ള ആനയാണ് രാമചന്ദ്രൻ എന്നതും ആനയുടെ മുൻകാല പെരുമാറ്റരീതികളും പരിഗണിച്ചാണ് ശിവകുമാറിന് അവസരം നൽകുന്നത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, ഘടകപൂരങ്ങളുടെ യോഗത്തിലാണ് തീരുമാനം. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പ് ഇത്തവണയും എറണാകുളം ശിവകുമാറിനാണ്. എന്നാൽ പൂര വിളംബരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രനെ മടക്കികൊണ്ടുവരണമെന്ന അഭിപ്രായം നാട്ടുകാരിൽ നിന്നും ശക്തമായി ഉയര്‍ന്നിരുന്നു. അത് പരിഗണിക്കാതെയാണ് എറണാകുളം ശിവകുമാറിന് അവസരം നല്‍കിയത്.
ആന പരിപാലന നിയമം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും പാലിച്ചാണ് ആനകളെ ഉത്സവങ്ങള്‍ക്ക് അയക്കുന്നത്.വിലക്ക് നീങ്ങിയതേടെ ഇത്തവണ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രന്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധാകര്‍.











Discussion about this post