ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ജഗദീഷ് ഷെട്ടാറിനെ ജയിപ്പിച്ചെടുക്കാൻ മരണക്കളിയുമായി കോൺഗ്രസ്. എച്ച്ഡി സെൻട്രലിൽ തങ്ങളുടെ നേതാവ് വിജയിക്കുമെന്ന് അനുഭാവികൾ രക്തത്തിൽ കത്തെഴുതിയാണ് പ്രചരണം നടത്തുന്നത്. ബിജെപിയുടെ ഉറച്ച സീറ്റായി എച്ച്ഡി സെൻട്രലിൽ ഏത് വിധേനെയും ജഗ്ദീഷിനെ ജയിപ്പിച്ചെടുക്കാനാണ് ചേര കൊണ്ട് കളിക്കുന്നത്.
1994 മുതൽ ആറ് തവണ എംഎൽഎയായ ജഗദീഷ് ഷെട്ടാർ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് കോൺഗ്രസിൽ ചേർന്നത്. ഷെട്ടാറിന്റെ പരാജയം ഉറപ്പാക്കാൻ ബിജെപി ശക്തനായ ബിഎസ് യെദ്യൂരപ്പയെപ്പോലുള്ളവരെ തങ്ങളുടെ താര പ്രചാരകരെ ഉൾപ്പെടുത്തിയിരുന്നു. ഹുബ്ബള്ളിയിൽ ലിംഗായത്ത് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിജെപിയെ വഞ്ചിച്ച ഷെട്ടറിനെ ലിംഗായത്തുകൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പരാജയപ്പെടുമെന്നും യെദ്യൂരപ്പ പ്രതിജ്ഞയെടുത്തു. ഇതോടെയാണ് കോൺഗ്രസ് പുതിയ പ്രചരണ തന്ത്രം എടുത്തത്.
ജഗദീഷ് ഷെട്ടാർ ഒരു കാരണവശാലും ജയിക്കില്ലെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ. ഹൂബ്ലിയിൽ ഷെട്ടാർ തോൽക്കും. താൻ ഇത് എവിടെ വേണമെങ്കിലും എഴുതി തരാമെന്നും യെദ്യൂരപ്പ പറഞ്ഞു. ജഗദീഷ് ഷെട്ടാർ ബിജെപിയെയും പാർട്ടി അംഗങ്ങളെയും പിന്നിൽ നിന്നും കുത്തി. സ്വാർത്ഥത മൂത്തപ്പോഴാണ് അദ്ദേഹം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. ഹൂബ്ലിയിൽ അദ്ദേഹത്തിന്റെ പരാജയം ഉറപ്പാക്കേണ്ടത് ഓരോ ബിജെപി അംഗത്തിന്റെയും ഉത്തരവാദിത്തമാണ്. യെദ്യൂരപ്പ പറഞ്ഞു.
Discussion about this post