ബംഗളൂരു: തിരക്കേറിയ നഗരങ്ങളിലേക്ക് ഉന്നതപഠനാവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കമായി പോകുന്ന യുവതീ-യുവാക്കൾ അനുഭവിക്കുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് താമസിക്കാൻ നല്ലൊരിടം ലഭിക്കാത്ത അവസ്ഥ. പലവിധ കാരണങ്ങൾ കൊണ്ട് മനസിൽ വിചാരിച്ച അത്ര സൗകര്യവും വൃത്തിയും ഉള്ള വീടുകളോ ഫ്‌ളാറ്റുകളോ വാടകയ്ക്ക് ലഭിക്കാറില്ല. വലിയ വാടക കൊടുത്താണ് പലരും അത്യാവശ്യം സൗകര്യമുള്ള ഇടങ്ങൾ സ്വന്തമാക്കുന്നത്.
വീടോ, ഫ്‌ളാറ്റോ ലഭിക്കുന്നതിന് മുൻപ് ഇന്റർവ്യൂവിന് വരെ വിധേയരാവേണ്ടി വന്നിട്ടുണ്ടെന്ന് പലരും അനുഭവം പറയാറുണ്ട്. ഉടമസ്ഥന് വാടകക്കാരനെ ബോധ്യപ്പെടാനായി ഒരുപാട് ചോദ്യങ്ങൾ ചോദിക്കും. ഇതിനെല്ലാം വ്യക്തമായ ഉത്തരം ലഭിച്ചെങ്കിൽ മാത്രമേ വാടക നൽകാറുള്ളൂ.
ബംഗളൂരുവിൽ ഇത്തരത്തിൽ ജോലി ലഭിച്ച ഒരാൾ വാടക വീടിനായി അലഞ്ഞു. യോഗേഷ് എന്ന ഐടി പ്രൊഫഷണലാണ് വാടകയ്ക്ക് ഒരു വീട് ലഭിക്കുന്നതിനായി ഒരു ഫ്‌ളാറ്റ് ഉടമസ്ഥൻ ചോദിച്ച എല്ലാ രേഖകളും നൽകി, 10,12 ക്ലാസുകളിലെ മാര്ഡക്ക്ഷീറ്റ്, ജോലി ലഭിച്ചതിന്റെ രേഖ, ഐഡി പ്രൂഫ്, ലിക്കഡ്ഇൻ, എഫ്ബി അക്കൗണ്ടുകൾ ഇങ്ങനെ എല്ലാം നൽകിയിട്ടും, എല്ലാ വിവരങ്ങളും കൃത്യമായിട്ടും യുവാവിന് വീട് വാടകയ്ക്ക് നൽകാൻ ഉടമസ്ഥൻ തയ്യാറായില്ല.
കാരണമെന്തന്നോ? 12 ാം ക്ലാസിൽ യോഗേഷിന് 75 ശതമാനം മാർക്ക് ആണ് ലഭിച്ചത്. കുറഞ്ഞത് 90 ശതമാനം മാർക്കെങ്കിലും ലഭിച്ചയാൾക്ക് മാത്രമേ വീട് വാടകയ്ക്ക് നൽകൂ എന്നാണേ്രത ഉടമസ്ഥന്റെ നിലപാട്.
"Marks don't decide your future, but it definitely decides whether you get a flat in banglore or not" pic.twitter.com/L0a9Sjms6d
— Shubh (@kadaipaneeeer) April 27, 2023
എന്തായാലും 12 ാം ക്ലാസും കഴിഞ്ഞ് ബിരുദവും പൂർത്തിയാക്കി ഐടി നഗരത്തിൽ ജോലി ലഭിച്ച യോഗേഷിന് തന്റെ വ്യക്തിത്വമോ, ശമ്പളമോ അല്ല താമസസ്ഥലം ലഭിക്കുന്നതിന് വിനയായത്. അദ്ദേഹത്തിന്റെ 12 ാം ക്ലാസിലെ ‘ മോശം’ മാർക്കായിരുന്നു. എന്തായാലും ഉടമസ്ഥനും യോഗേഷും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് വൈറലാവുകയാണ്.
Discussion about this post