ബോളിവുഡ്; ബോളിവുഡിലെ വിലകൂടിയ താരങ്ങളാണ് മൂന്ന് ഖാൻമാർ. ഷാരൂഖ് ഖാൻ,സൽമാൻ ഖാൻ, അമീർഖാൻ. ഇവരിൽ സൽമാൻ ഖാൻ അന്നും ഇന്നും ബോളിവുഡിന്റെ ക്രോണിക് ബാച്ചിലറായിട്ടാണ് അറിയപ്പെടുന്നത്. സോമി അലി, സംഗീത ബിജ് ലാനി, ഐശ്വര്യ റായി, കത്രീന കൈഫ് തുടങ്ങി ബോളിവുഡിലെ മുൻനിരനായികമാരുമായി സൽമാൻ ഖാൻ പ്രണയത്തിലായിരുന്നുവെങ്കിലും ബന്ധങ്ങളെല്ലാം തകർച്ചയിലാണ് അവസാനിച്ചത്.
എന്നാലിപ്പോൾ തന്റെ സിംഗിൾ ജീവിതത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടനിപ്പോൾ. പ്രണയത്തിന്റെ കാര്യത്തിൽ താൻ ഭാഗ്യം കെട്ടവനാണെന്നാണ് താരം പറയുന്നത്. ആപ് കീ അദാലത്ത് എന്ന പരിപാടിയിലാണ് സൽമാൻ ഖാൻ തന്റെ പ്രണയജീവിതത്തെ കുറിച്ചും ഇപ്പോഴും സിംഗിളായി ഇരിക്കുന്നതിനെ കുറിച്ചും തുറന്നു പറഞ്ഞത്.
‘മൂവ് ഓൺ’ എന്ന നിലയിൽ സൽമാൻ കിസീ കാ ഭായ് കിസീ കി ജാൻ ട്രെയിലർ ലോഞ്ചിൽ നടത്തിയ പരാമർശം പ്രേമ ബന്ധങ്ങളുടെ കാര്യത്തിലും ശരിയാണോ എന്ന ചോദ്യത്തിനാണ് സൽമാൻഖാന്റെ ഇത്തരത്തിലുള്ള മറുപടി. താൻ പ്രണയിക്കുന്ന പെൺകുട്ടി തന്നെ സഹോദരൻ എന്നാണ് വിളിക്കുന്നതെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ നിങ്ങളുടെ ജാൻ (പ്രിയപ്പെട്ടവൾ) ആരാണ്? നിങ്ങൾ ആരോടാണ് കമ്മിറ്റ് ആയിട്ടുള്ളത്? ‘ എന്ന അവതാരകന്റെ ചോദ്യത്തിന് ‘സർ, ഞാൻ ഇപ്പോൾ വെറും ഭായിയാണ് (സഹോദരൻ). ”ഞാൻ സ്‌നേഹിക്കുന്നയാൾ എന്നെ ജാൻ എന്ന് വിളിക്കണം എന്ന് ആഗ്രഹമുണ്ട്. എന്നാൽ അവളും എന്നെ ഭായ് എന്ന് വിളിക്കുന്നു. ഞാൻ എന്തുചെയ്യും?’ എന്നായിരുന്നു സൽമാൻഖാന്റെ ചോദ്യം
അഭിമുഖം വൈറലായതോടെ സൽമാൻ ഇപ്പോൾ പ്രണയിക്കുന്ന പെൺകുട്ടി ആരാണെന്നാണ് ആരാധകരുടെ സംശയം. നിരവധി പേരുകളാണ് ഇപ്പോൾ കാമുകിയുടെ സ്ഥാനത്ത് ഉയർന്നുകേൾക്കുന്നത്.
Discussion about this post