ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ആംബുലൻസ് അപകടത്തിൽപ്പെട്ട് രണ്ട് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. രജൗരി ജില്ലയിൽ വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഖേരി സെക്ടറിലാണ് അപകടം സംഭവം. ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ദുംഗി ഗാല മേഖലയിൽ എത്തിയപ്പോൾ ആംബുലൻസിന്റെ നിയന്ത്രണം വിടുകയായിരുന്നു.
റോഡിലേക്ക് തലകീഴായി മറിഞ്ഞ വാഹനം തെന്നി നീങ്ങി റോഡരികെ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അതുവഴി പോയ വാഹന യാത്രികരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ സൈന്യത്തെ വിവരം അറിയിക്കുകയായിരുന്നു. സൈന്യം എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Discussion about this post