Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘സ്വന്തം പരാജയം സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ തലയിൽ കെട്ടി വെക്കുന്നു‘: റേഷനും പെൻഷനും മുടങ്ങിയതിന് പിന്നിൽ സംസ്ഥാനത്തെ സാങ്കേതിക തകരാറെന്ന് ബിജെപി

‘ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഫലം കാണില്ല‘

by Brave India Desk
Apr 30, 2023, 07:00 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ചുമലിൽ കെട്ടിവെയ്ക്കുകയും കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുകയും ചെയ്യുന്ന ശീലമാണ് എൽഡിഎഫ് സർക്കാരിനുള്ളതെന്ന് ബിജെപി എം പിയും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. സംസ്ഥാന സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങളെ ബിജെപി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഫലം കാണില്ല. എന്താണ് ശരിയും തെറ്റും എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഈ നാട്ടിലെ ജനങ്ങൾക്കുണ്ടെന്നും പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഒരാഴ്ചയായി റേഷനും പെൻഷനും ലഭിക്കുന്നതിൽ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടാണ് ഇതിൻ്റെ ഏറ്റവും പുതിയ ഉദാഹരണം. എൻഐസിയുടെ സെർവറുകളിലെ സാങ്കേതിക തകരാറാണ് റേഷൻ ലഭിക്കുന്നതിനുണ്ടാകുന്ന ബുദ്ധിമുട്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ അതിന് നേർവിപരീതമാണ് വസ്തുത. സോഫ്‌റ്റ്‌വെയർ മാത്രം പരിപാലിക്കുന്ന എൻഐസി സെർവറിൻ്റേതല്ല, സംസ്ഥാന സർക്കാർ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെർവറുകളിലുമാണ് പ്രശ്‌നം. സ്വന്തം പരാജയം സംസ്ഥാന സർക്കാർ ഇപ്പോൾ എൻഐസിയുടെയും കേന്ദ്ര സർക്കാരിൻ്റെയും ചുമലിൽ കെട്ടിവെയ്ക്കുന്നു.

കേരള ഡാറ്റ സെൻ്റർ ഹോസ്റ്റ് ചെയ്യുന്ന PDS ആപ്ലിക്കേഷൻ 7 വർഷം പഴക്കമുള്ളതും കാലഹരണപ്പെട്ടതുമാണ്. റേഷൻ വിതരണത്തിനുള്ള POS സിസ്റ്റം കൃത്യമായി കൈകാര്യം ചെയ്യണ്ടത് സംസ്ഥാന സർക്കാരാണ്. NIC വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ 22 സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കാലഹരണപ്പെട്ട PDS സംവിധാനം മാറ്റാൻ കേരള സർക്കാരിനോട് NIC പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അടുത്തിടെ, സെർവറുകൾ അപ്‌ഗ്രേഡുചെയ്യുകയും, യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ സെർവറുകളിലേക്ക് ഡാറ്റ മാറ്റുന്നതിന് NIC സംസ്ഥാന സർക്കാരിനെ സഹായിക്കുകയും ചെയ്യുന്നു. ഡാറ്റ മാറ്റുന്നത് സുഗമമാക്കുന്നതിനായി, കേരളീയരോട് യഥാർത്ഥ കാര്യം പറയാതെ തന്നെ PDS പ്രവർത്തവനം നിർത്തിവെപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രകാശ് ജാവ്ദേക്കർ ചൂണ്ടിക്കാട്ടുന്നു.

ആധാർ യൂസർ ഏജൻസി (AUA) വഴി ആധാർ സ്ഥിരീകരണം നടത്തേണ്ടത് അതാതുസംസ്ഥാനങ്ങളാണ്. സ്ഥിരതയില്ലാത്ത കേരളത്തിലെ ആധാർ സ്ഥിരീകരണ സംവിധാനത്തെക്കുറിച്ച് കേരള സർക്കാരിന് യാതൊരു ആശങ്കയുമില്ല. അതുകൊണ്ടാണ് കേരളത്തിലെ റേഷൻ കടകളിൽ ആധാർ സ്ഥിരീകരണം ഫലപ്രദമായി നടക്കാത്തത്.

സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അക്ഷയ സെന്ററുകളിലൂടെ മാത്രമേ പെൻഷനുള്ള മസ്റ്ററിംഗ് നടത്താവൂ എന്ന് കേരള സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെടുകയും തുടർന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയിരുന്ന ഈ പ്രത്യേക അനുമതി ഹൈക്കോടതി റദ്ദ് ചെയ്യുകയും ചെയ്തു. കൂടാതെ ജീവൻ രേഖ സോഫ്‌റ്റ്‌വെയർ ആക്‌സസ് ചെയ്യാൻ കോമൺ സർവ്വീസ് സെൻ്റർ (CSC), മറ്റ് ഏജൻസികൾ എന്നിവരെ അനുവദിക്കാനും, ജീവൻ രേഖ സോഫ്‌റ്റ്‌വെയർ ആക്‌സസ് ചെയ്യാൻ അർഹരായ പെൻഷൻകാർക്ക് തുറന്ന പോർട്ടൽ നൽകാനും ഉത്തരവിടുകയും ചെയ്തിരുന്നു.

രാഷ്ട്രീയ കുതന്ത്രങ്ങൾ ഉപയോഗിച്ചുള്ള മുതലെടുപ്പ് നടത്താൻ ഇനിയും കഴിയില്ലെന്ന് കേരളസർക്കാർ മനസ്സിലാക്കണമെന്നും പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കുന്നു.

Tags: BJPprakash javdekarpensionldf governmentration
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies